ഇത് നിവിന്റെ പുതിയ ലുക്ക്; ഹനീഫ് അദേനി ചിത്രത്തിൽ ജോയിൻ ചെയ്ത് താരം

ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിവിൻറെ കരിയറിലെ 42-ാം ചിത്രമാണിത്

Update: 2023-01-24 15:09 GMT
Editor : abs | By : Web Desk

സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഏറെ സെലക്ടീവായ യുവ താരങ്ങളിൽ ഒരാളാണ് നിവിൻ പോളി. ശരീരഭാരം കുറച്ചുള്ള താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ട്രെൻഡിങ്ങായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ് താരം. സ്‌റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ എൻട്രി ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. പഴയ നിവിൻ തിരിച്ചുവന്നുവെന്നാണ് ചിത്രത്തിന് താഴെ ആരാധകരുടെ കമന്റ്.

ഇനിയും പേരിട്ടിട്ടില്ലാത്ത ഹനീഫ് അദേനി ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് താരം ദുബൈയിലെത്തിയത്. 2019 ൽ പുറത്തെത്തിയ മിഖായേലിനു ശേഷമാണ് നിവിൻ പോളി- ഹനീഫ് അദേനി കൂട്ടുകെട്ടിൽ വീണ്ടും മറ്റൊരു ചിത്രം വരുന്നത്. ജനുവരി 20 ന് യുഎഇയിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

Advertising
Advertising

മാജിക് ഫ്രെയിംസ്, പോളി ജൂനിയർ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിവിൻറെ കരിയറിലെ 42-ാം ചിത്രമാണിത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്‌നി തുടങ്ങിയവരുമാണ് മറ്റു അഭിനേതാക്കൾ.

വിഷ്ണു തണ്ടാശേരിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, വസ്ത്രാലങ്കാരം മെൽവി ജെ, സംഗീതം മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, മേക്കപ്പ് ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് ഹാരിസ് ദേശം, റഹിം, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ അഗ്‌നിവേശ്, ക്യാമറ അസോസിയേറ്റ് രതീഷ് മന്നാർ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News