'അമ്മിണി അണ്ണന്റെ ഓണത്തല്ല്'; മാസായി ബിജുമേനോൻ, 'ഒരു തെക്കൻ തല്ലുകേസ്' ട്രെയിലർ

പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി എന്‍.ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്

Update: 2022-08-28 15:05 GMT
Editor : banuisahak | By : Web Desk

ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷൻ ചിത്രം ഒരു തെക്കൻ തല്ലുകേസിന്റെ ട്രെയിലർ പുറത്ത്. പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥയെ ആസ്പദമാക്കി എന്‍.ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. ബിജു മേനോൻ അയ്യപ്പനും കോശിക്കും ശേഷം അവതരിപ്പിക്കുന്ന മാസ് കഥാപാത്രമായിരിക്കും അമ്മിണി പിള്ള. തുടക്കം മുതൽ അവസാനം വരെ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ട്രെയിലർ. 80കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിനാധാരം. 

പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.

Advertising
Advertising

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത് എന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍,പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News