''നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു''; കമൽ ഹാസന് പിറന്നാൾ ആശംസകളുമായി പിണറായി വിജയൻ

''മതേതര മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു''

Update: 2022-11-07 05:38 GMT

68ാം ജന്മദിനം ആഘോഷിക്കുന്ന ഉലകനായകൻ കമൽ ഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കമല്‍ ഹാസന്‍ സമാനതകളില്ലാത്ത കലാകാരനാണ് എന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

''പ്രിയ കമൽഹാസന് ജന്മദിനാശംസകള്‍.. സമാനതകളില്ലാത്ത കലാകാരൻ, നിങ്ങൾ ഞങ്ങളെ വിസ്മയിച്ചു കൊണ്ടേയിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാനാവട്ടെ''- മുഖ്യമന്ത്രി പറഞ്ഞു. 

Advertising
Advertising

തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ നായകരില്‍ ഒരാളായ കമല്‍ ഹാസന്‍ ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ്. കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ 'വിക്രം' വന്‍ ഹിറ്റായതിന് പിറകേ തന്‍റെ അടുത്ത ചിത്രമായ 'ഇന്ത്യന്‍ 2' വിന്‍റെ പണിപ്പുരയിലാണ് താരം. ഉലകനായകന്‍റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. കമൽഹാസന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് സ്പെഷൽ പോസ്റ്റർ റിലീസ് ചെയ്തത്. 

തമിഴിന് പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും കമല്‍ തന്‍റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ധാരാളം ബഹുമതികള്‍ക്കും താരം  അര്‍ഹനായിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News