“താങ്ക് യു ലാലേട്ടാ..” ‘ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ ആദ്യമായി മലയാളത്തിലേക്ക്!

സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്

Update: 2025-07-05 11:43 GMT
Editor : geethu | Byline : Web Desk


‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭ്യങ്കർ മലയാളത്തിലേക്ക്.! ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബള്‍ട്ടി'യിലൂടെയാണ് സായ് അഭ്യങ്കറിന്‍റെ മലയാളത്തിലെ അരങ്ങേറ്റം. ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വീഡിയോ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്! ‘ബൾട്ടി ഓണം’ എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പ്രോമോ വീഡിയോയിൽ സായ് അഭ്യങ്കറുടെ പേരെഴുതിയ ‘ബൾട്ടി ജഴ്സി’യുമായി നിൽക്കുന്ന മോഹൻലാലിനെയും കാണിക്കുന്നുണ്ട്. സായ് അഭ്യങ്കറുടെ ആദ്യ സിനിമാ റിലീസും 'ബൾട്ടി'യാണ്.

Advertising
Advertising



https://youtu.be/LN2uj8JiGLI?si=f_Qx13mUGUvKb3Wc


സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ‘ബൾട്ടി‘യുടെ നിർമ്മാണം. ‘മഹേഷിന്‍റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', ‘ന്നാ താൻ കേസ് കൊട്‘ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് സന്തോഷ്‌ ടി കുരുവിള. നവാഗതനായ ഉണ്ണി ശിവലിംഗമാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്.


ഷെയിൻ നിഗത്തിന്റെ 25ആം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ സായ് അഭ്യങ്കർ മലയാളത്തിലെത്തുമ്പോള്‍ പ്രേക്ഷകരും സംഗീതാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്. ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനായ സായി കച്ചി സേര, ആസ കൂട, സിത്തിര പൂത്തിരി’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. ഈ ഗാനങ്ങള്‍ ഇതിനകം യൂട്യൂബിൽ മാത്രം 200 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് ചിത്രം ‘ബെൻസ്’ ഉള്‍പ്പെടെ നിരവധി സിനിമകളാണ് തമിഴിൽ സായ് അഭ്യങ്കറിന്‍റേതായി ഒരുങ്ങുന്നത്. സൂര്യ നായകനായി എത്തുന്ന 'കറുപ്പ്', സിലമ്പരശൻ ചിത്രം 'എസ് ടി ആർ 49', അല്ലു അർജുൻ - അറ്റ്ലീ ഒന്നിക്കുന്ന ചിത്രം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ‘ഡ്യൂഡ്’ എന്നീ സിനിമകളിലും ഈ ഇരുപതുകാരൻ സംഗീതമൊരുക്കുന്നുണ്ട്. 


ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആഴ്ചകൾക്ക് മുൻപ് പുറത്തിറങ്ങിയ ടൈറ്റിൽ ഗ്ലിംപ്‌സിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഇതിനകം ലഭിച്ചിട്ടുള്ളത്. ഷെയിൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒരുമിക്കുന്നുണ്ട്. 


കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് & വിക്കി മാസ്റ്റർ, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എം ആർ രാജാകൃഷ്ണൻ, പ്രോജെക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡിറക്ടർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ്‌ പ്രൊഡക്ഷൻ) മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് & എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഓ: ജോബിഷ് ആന്‍റണി, & സി.ഓ.ഓ അരുൺ സി. തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News