സാമന്ത തിരികെ എത്തുന്നു; വിജയ് ദേവെരകൊണ്ടയോടൊപ്പമുള്ള ചിത്രം 'ഖുഷി' റിലീസ് പ്രഖ്യാപിച്ചു

ഹിഷാം അബ്ദുൽ വഹാബാണ് ഖുഷിയ്ക്കായി സംഗീതം ഒരുക്കുന്നത്

Update: 2023-03-25 15:55 GMT

kushi

Advertising

ഹൈദരാബാദ്: ഒരിടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ ചിത്രം റിലീസിന് ഒരുങ്ങുന്നു. ശിവ നിർവാണ സംവിധാനം ചെയ്യുന്ന 'ഖുഷി' എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. സെപ്തംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്റർ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്.

ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 'മഹാനടി' എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ യളമഞ്ചിലി എന്നിവരാണ് നിർമ്മാണം.

Full View

'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൽ വഹാബാണ് ഖുഷിയ്ക്കായി സംഗീതം ഒരുക്കുന്നത്. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം പീറ്റർ ഹെയിൻസ്, കോ റൈറ്റർ നരേഷ് ബാബു പി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി. പി.ആർ.ഒ ആതിര ദിൽജിത്ത്.

The release of Vijay Devarakonda and Samantha's 'Khushi' has been announced

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News