'കാലങ്ങളായി നമ്മൾ മിസ്സ് ചെയ്യുന്നൊരു ദിലീപുണ്ട്'; സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു

മലയാള സിനിമ ലോകത്തെ ഉറ്റ സുഹൃത്തുക്കളാണ് നാദിർഷയും ദിലീപും. എന്നാൽ ദിലീപിനെ നായകനാക്കി നാദിർഷ ഇതാദ്യമായാണ് ഒരു ചിത്രം സംവിധാനം ചെയ്തത്

Update: 2022-01-01 11:55 GMT
Editor : afsal137 | By : Web Desk

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ദിലീപിന്റെ നായികയായി് മലയാളികളുടെ പ്രിയ താരം ഉർവശിയും എത്തുന്നു. ഈ താര ജോഡിയിലൂടെ മികച്ച ഹാസ്യ വിരുന്നാണ് സംവിധായകൻ ഒരുക്കിവെച്ചിരിക്കുന്നത്. ഇപ്പോൾ ദിലീപിന്റെ വേഷ പകർച്ചയെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

വളരെ കാലമായി നമ്മൾ മിസ്സ് ചെയ്യുന്നൊരു ദിലീപുണ്ട്. മറ്റൊരു വേഷത്തിൽ മറ്റൊരാളായി പകർന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണത്. അത്തരമൊരു പ്രകടനമാണ് കേശു ഈ വീടിന്റെ നാഥൻ. ഈ സിനിമയിൽ ദിലീപെന്ന താരമില്ല, ദിലീപ് എന്ന നടന്റെ വളർച്ച മാത്രം. പ്രിവ്യു ഷോ കണ്ടിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് സത്യൻ അന്തിക്കാടിന്റെ പ്രതികരണം.

Advertising
Advertising

Full View

സിനിമയിലെ സഹ പ്രവർത്തകർക്കായി കേശു ടീം പ്രത്യേക പ്രിവ്യു ഷോ സംഘടിപ്പിച്ചിരുന്നു. കാവ്യ മാധവൻ, അനു സിത്താര, രമേശ് പിഷാരടി, ഹരീഷ് കണാരൻ, ബെന്നി പി നായരമ്പലം, അനൂപ് സത്യൻ തുടങ്ങിയ നിരവധി പേർ പ്രവ്യു ഷോ കാണാനെത്തി.

മലയാള സിനിമ ലോകത്തെ ഉറ്റ സുഹൃത്തുക്കളാണ് നാദിർഷയും ദിലീപും. എന്നാൽ ദിലീപിനെ നായകനാക്കി നാദിർഷ ഇതാദ്യമായാണ് ഒരു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്. സുഗീതൻ സംവിധാനം ചെയ്ത മൈ സാന്റയാണ് തൊട്ടുമുമ്പെത്തിയ ദിലീപ് ചിത്രം. അനുശ്രീ, കലാഭവൻ ഷാജോൺ, സലിം കുമാർ, ഹരീഷ് കണാരൻ, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകൻ, നെസ്‌ലൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News