പ്രേക്ഷകരുടെ ഉള്ളുകവർന്ന് ഉർവശിയും പാർവതിയും, രണ്ടാം വാരത്തിലും നിറഞ്ഞ സദസിൽ ഉള്ളൊഴുക്ക്

കുടുംബങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു ഫാമിലി ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ് ഉള്ളൊഴുക്ക്.

Update: 2024-06-29 09:20 GMT
Editor : geethu | Byline : Web Desk

2024, മലയാള സിനിമയുടെ വർഷമാണ്. തിയേറ്ററിലെത്തിയതിൽ ഭൂരിഭാ​ഗം സിനിമകളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. വർഷം പകുതിയെത്തുമ്പോഴും തിയേറ്ററിലെത്തുന്ന മിക്ക സിനിമകളെയും ഒരേ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ വർഷം മലയാള സിനിമയ്ക്ക് കൊടുത്ത പുതുതരം​ഗത്തിൽ പുതിയൊരു ഒഴുക്കാണ് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് സൃഷ്ടിച്ചത്. പലവിധ ഴോണറുകളിൽ സിനിമയിറങ്ങുമ്പോഴും സ്ത്രീ പ്രാതിനിധ്യമുള്ള ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങുന്നില്ല എന്ന പരാതിക്ക് വിരാമമിട്ടായിരുന്നു ഉള്ളൊഴുക്കിന്റെ വരവ്.

പ്രതീക്ഷയ്ക്കുമപ്പുറം വിജയത്തിലേക്കാണ് ഉര്‍വശി - പാര്‍വതി ചിത്രം നീങ്ങുന്നത്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം കേരളത്തിലുടനീളം പ്രദര്‍ശിക്കപ്പെടുന്നത്. മറ്റു രാജ്യങ്ങളിലും ഈയാഴ്ച ചിത്രം റിലീസാകും. കുടുംബങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു ഫാമിലി ബ്ലോക്ക്ബസ്റ്റര്‍ തന്നെയായി മാറിയിരിക്കുകയാണ് ഉള്ളൊഴുക്ക്. മനുഷ്യമനസ്സുകളുടെ സങ്കീര്‍ണ്ണവികാരങ്ങളെ അതീവമനോഹരമായി സംവിധായകന്‍ ക്രിസ്റ്റോ ടോമി വെള്ളിത്തിരയില്‍ വരച്ചുകാട്ടിയപ്പോള്‍ മഹാനടി ഉര്‍വശിയുടെയും ഈ തലമുറയിലെ മികച്ച നടിമാരില്‍ ഒരാളായ പാര്‍വതിയുടെയും മിന്നും പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി.

Advertising
Advertising

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News