നാനിയുടെ നായികയായി മൃണാളിനി താക്കൂര്‍; പുതിയ ചിത്രം 'നാനി 30' പ്രഖ്യാപിച്ചു

നാനിയും മൃണാൾ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്

Update: 2023-01-31 11:01 GMT

ഹൈഗരാബാദ്: തെലുങ്ക് സൂപ്പർ താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.'നാനി 30' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. സീതാരാമം എന്ന ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാനിയും മൃണാൾ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

നവാഗതനായ ഷൗര്യൂവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ ചെറുകുറി, ഡോ. വിജേന്ദർ റെഡ്ഡി ടീഗാല, മൂർത്തി കെ.എസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി, അശ്വിനി ദത്ത് എന്നിവർ ചേർന്ന് സ്വിച്ച് ഓൺ കർമ്മങ്ങൾ നിർവഹിച്ചു.

Advertising
Advertising

സംവിധായകരായ ഹനു രാഘവപുടി, വസിസ്ത, വിവേക് ആത്രേയ എന്നിവർ ചേർന്ന് ആദ്യ ഷോട്ട് പകർത്തി. പലാശ കരുൺ കുമാർ, ഗിരീഷ് അയ്യർ, ദേവകട്ട, ചോട്ട കെ നായിഡു, സുരേഷ് ബാബു, ദിൽ രാജു, റീൽസ് ഗോപി-രാം അജന്ത, എ.കെ അനിൽ സുൻകര, മൈത്രി രവി, ഡി.വി.വി ധനയ്യ, ശ്രാവന്തി രവി കിഷോർ, കെ. എസ് രാമറാവു, സാഹു ഗരപതി, ഏഷ്യൻ സുനിൽ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. നാളെ ഹൈദരാബാദിൽ ഷൂട്ടിംഗിന് തുടക്കമാകും.



ഹൃദയം ഫെയിം ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സാനു ജോൺ വർഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീൺ ആന്റണിയാണ് എഡിറ്റിംഗ്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. സതീഷ് ഇ.വി.വി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഭാനു ധീരജ് റായിഡുവാണ്. ശീതൾ ശർമ്മയാണ് കോസ്റ്റ്യൂം ഡിസൈനർ.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News