ഞാന്‍ അഡ്വ.മുകുന്ദനുണ്ണി ഫ്രം മീശമാധവന്‍; പൊട്ടിച്ചിരിപ്പിച്ച് 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്‍റെ' പ്രൊമോഷന്‍ വീഡിയോ

അഡ്വ.മുകുന്ദനുണ്ണിയുടെ കൊറിയര്‍ മേല്‍വിലാസം തെറ്റി വിനീതിന്‍റെ മുകുന്ദനുണ്ണിയുടെ അടുത്തെത്തുന്നതാണ് പ്രശ്നമായത്

Update: 2022-10-15 07:45 GMT
Editor : Jaisy Thomas | By : Web Desk

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്‍റെ' പ്രൊമോഷന്‍ വീഡിയോ പുറത്തിറങ്ങി. വളരെ രസകരമായ രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മീശമാധവനില്‍ സലിം കുമാര്‍ അവതരിപ്പിച്ച അഡ്വ.മുകുന്ദനുണ്ണിയും ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ മുകുന്ദനുണ്ണിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ രൂപത്തിലാണ് വീഡിയോ.

അഡ്വ.മുകുന്ദനുണ്ണിയുടെ കൊറിയര്‍ മേല്‍വിലാസം തെറ്റി വിനീതിന്‍റെ മുകുന്ദനുണ്ണിയുടെ അടുത്തെത്തുന്നതാണ് പ്രശ്നമായത്. തുടര്‍ന്നു നടക്കുന്ന സംഭാഷണങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ഈയിടെ പുറത്തിറങ്ങിയിരുന്നു. അഭിനവ് സുന്ദർ നായക് ആണ് "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സംവിധാനം ചെയ്യുന്നത്.

Advertising
Advertising

പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോക്ടർ അജിത് ജോയാണ് നിര്‍മാണം. വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News