'ഇന്ധിരാഗാന്ധിയെന്നായിരുന്നു വീട്ടുകാർ എന്നെ വിളിച്ചിരുന്നത്'; കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കങ്കണ റണാവത്ത്

മുൻപ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുമായുള്ള രൂപസാദൃശ്യം ചൂണ്ടിക്കാണിക്കുന്നതാണ് കങ്കണയുടെ പോസ്റ്റ്

Update: 2022-09-19 14:21 GMT
Editor : afsal137 | By : Web Desk

കുട്ടിക്കാലത്ത് ബന്ധുക്കൾ തന്നെ ഇന്ധിരാഗാന്ധിയെന്ന് വിളിച്ചിരുന്നതായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇതോടൊപ്പം തന്റെ കുട്ടിക്കാല ചിത്രവും താരം ഇൻസ്റ്റഗ്രാം സ്‌റ്റോറിയാക്കിയിട്ടുണ്ട്. മുൻപ്രധാനമന്ത്രി ഇന്ധിരാഗാന്ധിയുമായുള്ള രൂപസാദൃശ്യം ചൂണ്ടിക്കാണിക്കുന്നതാണ് കങ്കണയുടെ പോസ്റ്റ്.

കുട്ടി കങ്കണയുടെ ഹെയർ സ്‌റ്റൈലാണ് ഇന്ദിരാഗാന്ധി എന്ന പേര് നേടിക്കൊടുത്തത്. സ്‌കൂൾ യൂണിഫോം ധരിച്ചു നിൽക്കുന്ന കങ്കണയെയാണ് ചിത്രത്തിൽ കാണുന്നത്. ഹെയർസ്റ്റൈൽ കാരണം തന്റെ ബന്ധുക്കൾ ഇന്ദിരാ ഗാന്ധിയെന്ന് വിളിച്ചിരുന്നുവെന്നാണ് താരം വ്യക്തമാക്കുന്നത്. ഇതിനു പിന്നാലെ മറ്റൊരു കുട്ടിക്കാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ''കുട്ടിയായിരുന്ന സമയത്ത് ഞാൻ ആരുടേയും ഹെയർ സ്‌റ്റൈൽ പിന്തുടർന്നിരുന്നില്ല. ഗ്രാമത്തിലെ ബാർബറിന്റെ അടുത്ത് ഞാൻ തന്നെ പോയി മുടിവെട്ടിക്കും. ഷോർട്ട് ഹെയർ എനിക്ക് ഇഷ്ടമുള്ളതിനാൽ അങ്ങനെയാവും മുടി വെട്ടിക്കുക. ഇത് എന്റെ കുടുംബത്തിൽ ഒരുപാട് തമാശയ്ക്ക് കാരണമായിട്ടുണ്ട്. പട്ടാളത്തിൽ നിന്നുള്ള അമ്മാവന്മാരും എന്നെ ഇന്ദിരാ ഗാന്ധി എന്നാണ് വിളിച്ചിരുന്നത്.''- കങ്കണ കുറിച്ചു.

Advertising
Advertising

ഇന്ധിരാഗാന്ധിയുടെ ജീവചരിത്രവും അടിയന്തരാവസ്ഥയെയും ആസ്പദമാക്കി കങ്കണയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എമർജൻസി. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം താരം തന്നെ അറിയിച്ചിരുന്നു. അനുപം ഖേർ, ശ്രേയസ് തൽപാഡെ, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരും ചിത്രത്തിലുണ്ട്. കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവ്വഹിച്ച 'എമർജൻസി' മണികർണിക ഫിലിംസാണ് അവതരിപ്പിക്കുന്നത്. രേണു പിട്ടിയും കങ്കണ റണാവത്തും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. റിതേഷ് ഷായുടേതാണ് തിരക്കഥ





 

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News