"എന്‍റെ ഉള്ളിന്‍റെ ഉള്ളിൽ ഇഷ്ടമുള്ള പാർട്ടി മുസ്‍ലിം ലീഗാണ്, അതിനൊരു കാരണമുണ്ട്"; ഒമര്‍ ലുലു

മുസ്‍ലിം ലീഗിന്‍റേയും കോണ്‍ഗ്രസിന്‍റെയും കൊടി പിടിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ചിത്രങ്ങളും ഒമര്‍ ലുലു പങ്കുവെച്ചു

Update: 2022-04-18 15:20 GMT
Editor : ijas

നടന്‍ സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഒന്നര വര്‍ഷ മുമ്പ് തൃശ്ശൂര്‍ കൈപ്പറമ്പ് മുസ്‍ലിം ലീഗിന്‍റെ മണ്ഡലം പ്രസിഡന്‍റായിരുന്ന താന്‍ ഇനി ഒരിക്കലും രാഷ്ട്രീയത്തില്‍ വരില്ലെന്ന് ഒമര്‍ ലുലു പറഞ്ഞു. മാതാപിതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അതില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ പറഞ്ഞെങ്കിലും മൗദൂദി ഫാക്ടര്‍ കാരണം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടമല്ലെന്ന് ഒമര്‍ ലുലു പറയുന്നു. അത് കൊണ്ട് രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും നോ പറഞ്ഞിരിക്കുകയാണ്. മതേതരമായ മുസ്‍ലിം സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടിയായി തോന്നിയതിനാല്‍ മുസ്‍ലിം ലീഗിനോടാണ് ഉള്ളിന്‍റെ ഉള്ളില്‍ കുറച്ച് ഇഷ്ടമുള്ളതെന്നും ഒമര്‍ ലുലു തുറന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൈപറമ്പ് മണ്ഡലത്തില്‍ ഐക്യ ജനാധിപത്യ മുന്നണി നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ചു. മുസ്‍ലിം ലീഗിന്‍റേയും കോണ്‍ഗ്രസിന്‍റെയും കൊടി പിടിച്ചുള്ള ചിത്രങ്ങളാണ് ഒമര്‍ ലുലു പങ്കുവെച്ചത്.

Advertising
Advertising
Full View

ഒ.ടി.ടി പ്ലാറ്റ്ഫോമിനു വേണ്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'നല്ല സമയം' ആണ് ഒമര്‍ ലുലുവിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ആന്‍ ഒമര്‍ മാജിക് എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള ഗ്ലോബേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഗ്രൂപ്പ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ചിത്രീകരണം പുരോഗമിക്കുന്ന പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥയിലാണ് പവര്‍ സ്റ്റാര്‍ ഒരുങ്ങുന്നത്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്‍റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് പവര്‍ സ്റ്റാര്‍ കഥ പറയുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News