ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ 'നടികര്‍ തിലകത്തിന്‍റെ' പോസ്റ്ററുമായി അണിയറ പ്രവര്‍ത്തകര്‍

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം സിനിമയുടെ അണിയറപ്രവർത്തകർ ടോവിനോ തോമസിന് പിറന്നാൾ ആശംസകളുമായി കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി

Update: 2023-01-21 12:07 GMT

നടികര്‍ തിലകത്തിന്‍റെ പോസ്റ്റര്‍

ടൊവിനോ തോമസിന്‍റെ പിറന്നാൾ ദിനത്തിൽ ഉദ്വേഗജനകമായ കോൺസെപ്റ്റ് മോഷൻ പോസ്റ്റർ പുറത്തിറക്കി ലാൽ ജൂനിയറിന്‍റെ 'നടികർ തിലകം' ടീം. ടൊവിനോ തോമസും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ മലയാളത്തിലെ ആദ്യ നിർമാണ സംരംഭമാണ്.

 വളരെ ആകർഷകമായ പോസ്റ്ററിൽ അണ്ടർ വാട്ടർ ക്രൈസ്റ്റിന്‍റെ രൂപത്തിലാണ് ടൊവിനോ എത്തുന്നത്. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും സമുദ്രം മലിനമാക്കുന്നത് തടയുന്നതിനും പോസ്റ്റർ ഊന്നൽ നൽകുന്നു. പോസ്റ്ററിന് സിനിമാ ആസ്വാദകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയാണ്.

Advertising
Advertising

ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഷ്പ - ദ റൈസ് നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് നടികർ തിലകത്തിലൂടെ മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം അലൻ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നൽകുന്ന ഗോഡ്‌സ്പീടും ചിത്രത്തിന്‍റെ നിർമാണ പങ്കാളിയാണ്. സുവിൻ സോമശേഖരനാണ് നടികർ തിലകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറിന്റെ പിറന്നാൾ ദിനത്തിലും അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ചർച്ചയായിരുന്നു, സൗബിനെ വളരെ വ്യത്യസ്ത രൂപത്തിലാണ് പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്. സുരേഷ് കൃഷ്ണ, ബാലു വർഗീസ്, വീണ നന്ദകുമാർ തുടങ്ങിയവരും നടികർ തിലകത്തിന്‍റെ ഭാഗമാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News