സിനിമയിലെ തന്‍റെ ഏറ്റവും മികച്ച ജോഡി സാമന്ത തന്നെയെന്ന് നാഗചൈതന്യ

നായികമാരില്‍ ആരുമായിട്ടാണ് മികച്ച ഓണ്‍ സ്ക്രീന്‍ കെമിസ്ട്രിയുള്ളതെന്നായിരുന്നു ചോദ്യം

Update: 2022-01-25 05:53 GMT

വേര്‍പിരിഞ്ഞെങ്കിലും പരസ്പരം ചളി വാരിയെറിയാനൊന്നും നാഗചൈതന്യയെയും സാമന്തയെയും കിട്ടില്ല. വിവാഹമോചനത്തിന്‍റെ നടപടികള്‍ പുരോഗമിക്കുമ്പോഴും ഇരുവരും പരസ്പര ബഹുമാനത്തോടെ തന്നെയാണ് സംസാരിക്കുന്നത്. വേര്‍പിരിയല്‍ എന്നത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നായിരുന്നു ഈയിടെ നാഗ് പറഞ്ഞത്. ഇപ്പോള്‍ സാമന്തയെക്കുറിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

നായികമാരില്‍ ആരുമായിട്ടാണ് മികച്ച ഓണ്‍ സ്ക്രീന്‍ കെമിസ്ട്രിയുള്ളതെന്നായിരുന്നു ചോദ്യം. സാമന്തയെന്നായിരുന്നു നാഗചൈതന്യയുടെ ഉത്തരം. ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നാഗചൈതന്യ സാമന്തയെ പ്രശംസിച്ചത്. ദീപിക പദുക്കോണിനും ആലിയ ഭട്ടിനൊപ്പവും അഭിനയിക്കാന്‍ ഇഷ്ടമാണെന്നും അവരുടെ അഭിനയം തനിക്ക് ഇഷ്ടമാണെന്നും ചായ് സാം പറഞ്ഞു. എപ്പോഴെങ്കിലും അവസരം ലഭിച്ചാല്‍ ഈ നടികള്‍ക്കൊപ്പം സ്ക്രീന്‍ പങ്കിടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.

മാനം, യേ മായ ചേസാവേ, ഓട്ടോനഗർ സൂര്യ, മജിലി എന്നീ ചിത്രങ്ങളിലാണ് നാഗചൈതന്യയും സാമന്തയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ താരങ്ങള്‍ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. ഒടുവില്‍ നാലു വര്‍ഷം നീണ്ട ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു. വിവാഹമോചനത്തെക്കുറിച്ചുള്ള പോസ്റ്റ് സാമന്ത ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News