മുംബൈ: ഇന്ത്യൻ സിനിമയിലെ ആക്ടിംഗ് ലെജൻഡ് വിട വാങ്ങിയിരിക്കുന്നു. വികാരതീവ്രമായ അഭിനയം കൊണ്ടും, വേറിട്ട ഡയലോഗ് ഡെലിവറി കൊണ്ടും ലാളിത്യം നിറഞ്ഞ വ്യക്തിത്വം കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം ഹിന്ദി, മറാത്തി സിനിമകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയാണ് മടക്കം.
1951 ഡിസംബർ 1-ന് മഹാരാഷ്ട്രയിലെ മുരുദ്-ജൻജീരയിലാണ് നാനാ പടേക്കറുടെ ജനനം. നാടകവേദിയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ പടേക്കര്‍ വെള്ളിത്തിരയിൽ തന്‍റേതായ കയ്യൊപ്പ് പതിപ്പിക്കുകയായിരുന്നു. തീവ്രവും റിയലിസ്റ്റിക്കും സങ്കീർണ്ണവുമായ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. കൗമാരപ്രായത്തിൽ മാസം വെറും 35 രൂപ മാത്രം സമ്പാദിച്ചിരുന്നതിൽ നിന്ന് 90കളിൽ 1 കോടി രൂപയിലധികം പ്രതിഫലം വാങ്ങുന്ന താരമായി മാറിയെന്നതും ചരിത്രം.
പരിന്ദ, ക്രാന്തിവീർ, അഗ്നി സാക്ഷി, അബ് തക് ഛപ്പൻ, അപഹരൺ, വെൽക്കം, നട്സാമ്രാട്ട് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ പകരം വയ്ക്കാനാകാത്ത നടനാക്കി. ക്രാന്തിവീറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. പടേക്കറുടെ മറ്റൊരു ഉജ്ജ്വല പ്രകടനത്തിന് സാക്ഷ്യം വഹിച്ച ചിത്രമായിരുന്നു നടസമ്രാട്ട്. ചിത്രത്തിന് മികച്ച മറാത്തി ചിത്രത്തിനുള്ള പുരസ്കാരവും നാന പടേക്കര്‍ക്ക് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടിക്കൊടുത്തു.
ഒരു കാലത്ത് നാടകവേദികളിൽ തിളങ്ങിനിന്ന 'അപ്പ ബെൽവൽക്കർ' എന്ന പ്രശസ്ത നാടക നടന്റെ റിട്ടയർമെന്റിന് ശേഷമുള്ള ജീവിതമാണ് ചിത്രം പറയുന്നത്. നാടകത്തിൽ വിരമിച്ച ശേഷം അദ്ദേഹം തന്റെ സമ്പാദ്യവും സ്വത്തുക്കളും മക്കൾക്കായി വീതിച്ചു നൽകുന്നു. എന്നാൽ പിന്നീട് മക്കളിൽ നിന്നും മരുമക്കളിൽ നിന്നും നേരിടേണ്ടി വരുന്ന അവഗണനയും മാനസിക വിഷമങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തെ ദുരന്തപൂർണമാക്കുന്നതാണ് പ്രമേയം.
തീക്ഷ്ണമായ ഡയലോഗുകളും വൈകാരിക മുഹൂർത്തങ്ങളും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ക്ലാസിക് ചിത്രമായിരുന്നു നടസമ്രാട്ട്. ഹാംലെറ്റ്, ഒഥല്ലോ, ജൂലിയസ് സീസർ തുടങ്ങിയ ഷേക്‌സ്പിയർ നാടകങ്ങളിലെ ക്ലാസിക് ഡയലോഗുകൾ മറാത്തിയിൽ പടേക്കറുടെ കഥാപാത്രം അവതരിപ്പിച്ചത് അദ്ദേഹത്തിന്‍റെ അഭിനയമികവിന്‍റെ തെളിവാണ്. കൂടാതെ മറാത്തി സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ കലക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. 50 ദിവസത്തിലേറെ തിയറ്ററുകളിൽ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചതും സംതൃപ്തി നൽകിയതുമായ കഥാപാത്രങ്ങളിൽ ഒന്നായി പടേക്കർ തന്നെ 'നടസമ്രാട്ടിലെ' അപ്പ ബെൽവൽക്കറെ വിശേഷിപ്പിച്ചിട്ടുണ്ട്.