രാജഗിരി കോളേജിൽ വേറിട്ട ട്രെയിലർ ലോഞ്ച്; ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ഒക്ടോബർ 23ന്

സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ സൂചനകളും പ്രേക്ഷകർക്ക് ലഭിച്ചു

Update: 2026-10-08 10:47 GMT

പതിവ് സിനിമാ ട്രെയിലർ ലോഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി കോളേജ് ക്യാമ്പസിൽ ട്രെയിലർ പുറത്തിറക്കി ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’. കാക്കനാട് രാജഗിരി കോളേജിലായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച്. താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം കോളേജ് വിദ്യാർഥികളും ട്രെയിലർ ലോഞ്ചിന്റെ ഭാഗമായി. റിലീസിന് മുന്നോടിയായി യുവപ്രേക്ഷകരിലേക്ക് സിനിമയെ നേരിട്ട് എത്തിക്കുകയെന്ന ആശയത്തോടെയായിരുന്നു വേറിട്ട പരിപാടി.

സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ സൂചനകളും പ്രേക്ഷകർക്ക് ലഭിച്ചു. “If you mess with time, it tends to mess back” എന്ന സംഭാഷണത്തിനൊപ്പം ഉദ്വേഗം നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമയവുമായി കളിച്ചാൽ സമയം തിരിച്ചടിക്കുമെന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

Advertising
Advertising

യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന വ്യത്യസ്തമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവലിനൊപ്പം ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയും ചിത്രത്തിൽ സമന്വയിപ്പിക്കുന്നുണ്ട്.

നേരത്തെ പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങൾക്കും പിന്നാലെയാണ് കഥയിലേക്ക് കൂടുതൽ കൗതുകമുണർത്തുന്ന സൂചനകളുമായി ട്രെയിലർ എത്തിയിരിക്കുന്നത്. സമയയാത്രയുടെ പശ്ചാത്തലത്തിൽ കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അതിലൂടെ ഉണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് നായകൻ. അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹർഷദാണ് സഹനിർമ്മാതാവ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്തും രജീഷ് കെ. സൂര്യയും ചേർന്നാണ് കലാസംവിധാനം.

മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കാസ്റ്റിങ് ഡയറക്ടറുമാണ്. സച്ചിൻ സുധാകരനും ഹരിഹരൻ എം. (സിങ്ക് സിനിമ)യും ചേർന്നാണ് സൗണ്ട് ഡിസൈൻ. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിൻ ഗോപിയാണ്. ജാവേദ് ചെമ്പു പ്രൊഡക്ഷൻ കൺട്രോളറാണ്. കളർ പ്ലാനറ്റാണ് ഡി.ഐ. നിർവഹിച്ചിരിക്കുന്നത്.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക്കിനാണ്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സ് ജി.സി.സി. വിതരണ പങ്കാളിയാണ്.

‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയറ്ററുകളിലെത്തും

Full View

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News