അപ്ന ഫ്രൈഡേ ആയേഗാ, വൻലുക്കിലും സ്റ്റൈലിലും നസ്‌ലെൻ; മോളിവുഡ് ടൈംസിലെ ഗാനം പുറത്ത്
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിനവ് സുന്ദർ നായക് ആണ്.
നസ്‌ലെൻ നായകനാകുന്ന, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഇതുവരെ കാണാത്ത ലുക്കിലും സ്‌റ്റൈലിലുമാണ് 'അപ്ന ഫ്രൈഡേ ആയേഗാ' എന്ന ഗാനത്തിൽ നസ്‌ലെൻ. കൂടാതെ കിടിലൻ ഡാൻസും ആക്ഷൻ രംഗങ്ങളും ഉളളത് ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു.നസ്ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാനതാരങ്ങൾ. നേരത്തെ നസ്‌ലെൻ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ വേഷങ്ങളിൽ അണിനിരക്കുമെന്നാണ് വിവരം.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിനവ് സുന്ദർ നായക് ആണ്. നേരത്തെ അഭിനവ് സംവിധാനം ചെയ്ത ആദ്യചിത്രം 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മോളിവുഡ് ടൈംസിന്റെ തിരക്കഥ രാമു സുനിലിന്റേതാണ്. ക്യാമറ വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്.