ഇഷ്ടം സിനിമയ്ക്കു വേണ്ടിയായിരുന്നു ഇതിനു മുമ്പ്; 20 വർഷത്തിന് ശേഷമുള്ള ട്രെയിൻ യാത്രാ വിശേഷങ്ങൾ പങ്കുവച്ച് നടി നവ്യാ നായർ

"ആ യാത്രയില്‍ ഒരു ചേട്ടൻ എനിക്ക് കടലാസിൽ നമ്പർ തന്നു. വിളിക്കണമെന്ന് പറഞ്ഞു"

Update: 2023-09-02 10:44 GMT
Editor : abs | By : Web Desk

രണ്ടു പതിറ്റാണ്ടിന് ശേഷം നടത്തിയ ട്രെയിൻ യാത്രാ വിശേഷങ്ങൾ പങ്കുവച്ച് നടി നവ്യാ നായർ. കോയമ്പത്തൂരിലെ നൃത്തപരിപാടിക്കായി എറണാകുളത്തു നിന്ന് നടത്തിയ യാത്രയുടെ വീഡിയോ ആണ് നവ്യ യൂട്യൂബിൽ പങ്കുവച്ചത്. ആളുകൾ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മാസ്‌കും കണ്ണടയും വച്ചായിരുന്നു താരത്തിന്റെ യാത്ര.

ഇരുപത് വർഷം മുമ്പുള്ള യാത്രയിലെ അനുഭവങ്ങള്‍ നവ്യ വീഡിയോയിൽ പങ്കുവച്ചു. 'ഇഷ്ടം സിനിമയ്ക്ക് വേണ്ടിയുള്ള കോസ്റ്റ്യൂമുകൾ തെരഞ്ഞെടുക്കാൻ ചെന്നൈയിലേക്കായിരുന്നു ഇതിനു മുമ്പുള്ള ട്രെയിൻ യാത്ര. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച യാത്രയായിരുന്നു. പേരു വരെ മാറി. ധന്യ നവ്യാ നായരായി. ഇതെന്റെ പേരാണ് എന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആ യാത്ര. അച്ഛനും അമ്മയുമൊക്കെ കൂടെയുണ്ടായിരുന്നു. അന്ന് ഒരു ചേട്ടൻ എനിക്ക് കടലാസിൽ നമ്പർ തന്നു. വിളിക്കണമെന്ന് പറഞ്ഞു. ഞാനത് തിരികെയെത്തിയപ്പോൾ കാറിൽ നിന്ന് പറത്തിക്കളഞ്ഞു.' - നവ്യ ഓർത്തെടുത്തു.

Advertising
Advertising

യാത്രയ്ക്കിടെ യാത്രക്കാർ നവ്യയെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വരുന്നതും സംസാരിക്കുന്നതുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐആർസിടിസി ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണത്തെ കുറിച്ചും നവ്യ മികച്ച അഭിപ്രായം പങ്കുവച്ചു. കോയമ്പത്തൂരിലെ പരിപാടിയുടെ ചെറിയ ഭാഗവും വീഡിയോയുടെ അവസാനത്തിൽ കാണിക്കുന്നുണ്ട്. e


Full View




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News