'പ്രധാനപ്പെട്ട വേഷം ഓഫര്‍ ചെയ്ത് വിട്ടുവീഴ്ച ചെയ്യണമെന്ന് പറഞ്ഞു': കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നയന്‍താര

അഭിമുഖത്തിലാണ് നയന്‍താരയുടെ വെളിപ്പെടുത്തല്‍

Update: 2023-02-01 11:29 GMT

നയന്‍താര

Advertising

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് സംബന്ധിച്ച് സ്വന്തം അനുഭവം വെളിപ്പെടുത്തി നയന്‍താര. ഒരു അഭിമുഖത്തിലാണ് നയന്‍താരയുടെ വെളിപ്പെടുത്തല്‍.

'കരിയറിന്റെ തുടക്കത്തിൽ ഒരു പ്രധാനപ്പെട്ട വേഷം വാഗ്ദാനം ചെയ്ത് എന്നെ സമീപിച്ചു. പകരം ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് അവർ പറഞ്ഞു. എന്‍റെ കഴിവിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ് ഞാന്‍ ആ അവസരം ഒഴിവാക്കി'- എന്നാണ് നയന്‍താര പറഞ്ഞത്.

സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയ നടിയാണ് നയന്‍താര. മലയാളത്തില്‍ കരിയര്‍ തുടങ്ങി തമിഴിലെത്തി സൂപ്പർ സ്റ്റാർ എന്ന പദവി നയന്‍താര സ്വന്തമാക്കി. നിലവില്‍ കുഞ്ഞുങ്ങള്‍ക്കായി സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നയന്‍താര.

കണക്റ്റ് എന്ന തമിഴ് സിനിമയാണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇരൈവനാണ് ഇനി പുറത്തിറങ്ങാനുള്ളത്. ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നയന്‍താര. ഷാരൂഖ് ഖാനൊപ്പം ജവാന്‍ എന്ന സിനിമയിലാണ് നയന്‍താര അഭിനയിക്കുക.

നേരത്തെ നടി അനുഷ്ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്തെത്തിയിരുന്നു. നടിമാരുടെ അഭിനയിക്കാനുള്ള കഴിവ് കണക്കിലെടുക്കാതെ ചിലര്‍ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് അനുഷ്ക ഷെട്ടി പറഞ്ഞത്.

Summary- Nayanthara shared that she was asked for a few favours and in return was offered an important role in the film

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News