അവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ... ട്വിറ്ററിൽ ട്രെന്റിങ്ങായി 'കോല്‍ ഇഡ്ഡലി' !

ജീവിതത്തിൽ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുമെന്ന് കരുതിയതല്ലെന്നാണ് ചില 'പാരമ്പര്യ ഇഡ്ഡലി സ്‌നേഹി'കൾ പങ്കുവെക്കുന്ന ദുഖം.

Update: 2021-10-01 06:19 GMT
Editor : Suhail | By : Web Desk

മാറ്റമില്ലാത്തതായി ഒന്നേയുള്ളു, അത് മാറ്റത്തിനാണ് എന്ന സുപ്രസിദ്ധ വരിയുടെ ചൂടറിഞ്ഞ് ഒടുവിൽ സാക്ഷാൽ ഇഡ്ഡലിയും. വാവട്ടത്തിൽ വെളുക്കെ ചിരിച്ചു മാത്രം പരിചയമുള്ള ഇഡ്ഡലിയുടെ പുത്തൻ രൂപമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഐസ്‌ക്രീം കോലിൽ 'ഫിറ്റ് ചെയ്ത' ഇഡ്ഡലി ട്വിറ്ററിലും ട്രെന്‍റിങ്ങിലായി.

ബംഗളുരുവിലെ ഒരു ഹോട്ടലാണ് കുൽഫി മോഡൽ ഇഡ്ഡലി പുറത്തിറക്കിയത്. കോൽ ഇഡ്ഡലിയും അരികെ വെച്ച സാമ്പാറും ചട്‌നിയുമുള്ള ചിത്രം പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. ആനന്ദ് മഹീന്ദ്രയുൾപ്പടെ വെറൈറ്റി ഇഡ്ഡലിയുടെ ചിത്രം ഷെയർ ചെയ്തു. ബി.ബി.സി ഉള്‍പ്പടെ പുത്തന്‍ ഇഡ്ഡലിയുടെ വാര്‍ത്ത പങ്കുവെക്കുകയുണ്ടായി.

Advertising
Advertising

പുതുമയുള്ള ഇഡ്ഡലി ഒരുക്കിയ ഹോട്ടലുകാരെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തുകയുണ്ടായി. ക്രിയേറ്റിവിറ്റിയുടെ നാടായ ബംഗളുരുവില്‍ നിന്നും പുത്തൻ ആശയങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നാണ് ചിലർ ഇഡ്ഡലി ചിത്രത്തിന് തലക്കെട്ടായി കുറിച്ചത്. ഐസ്ക്രീം ഇഡ്ഡലി, കുല്‍ഫി ഇഡ്ഡലി എന്നിങ്ങനെ പല പേരുകളും ഇതിനോടകം ആരാധകര്‍ ഇഡ്ഡലിക്ക് നല്‍കിയിട്ടുണ്ട്.

എന്നാൽ, രൂപം മാറ്റി ഇഡ്ഡലിയെ 'അപമാനി'ച്ചെന്ന് പരിഭവിക്കുന്നവരുമുണ്ട്. ജീവിതത്തിൽ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുമെന്ന് കരുതിയതല്ലെന്നാണ് ചില പാരമ്പര്യ ഇഡ്ഡലി സ്‌നേഹികൾ പങ്കുവെക്കുന്ന ദുഖം. ലോകത്ത് മനുഷ്യത്വം ഇല്ലാതായെന്ന് ചിലര്‍ കുറിച്ചു. സംഗതി പുതിയ ആശയമാണെങ്കിലും, തെന്നിന്ത്യയില്‍ ഇതൊരു കലാപത്തിന് തിരികൊളുത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട് !



Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News