കുട്ടികളായില്ലേ എന്ന ചോദ്യത്തിന് തഗ്ഗ് മറുപടിയുമായി വിധുപ്രതാപും ദീപ്തിയും

യൂട്യൂബ് ചാനല്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ദൂരദര്‍ശന്‍ പ്രതികരണം പരിപാടിയില്‍ മറുപടിയുമായി വിധുപ്രതാപും ഭാര്യ ദീപ്തിയും.

Update: 2021-06-10 08:29 GMT
By : Web Desk

നേരത്തെ തന്നെ ചില വീഡിയോകളുമായി ഗായകന്‍ വിധുപ്രതാപും ഭാര്യയും നര്‍ത്തകിയും അഭിനേത്രിയുമായ ദീപ്തിയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്താറുണ്ടായിരുന്നെങ്കിലും ലോക്ക്ഡൌണ്‍ കാലത്താണ് ഇരുവരും വീഡിയോകളുമായി സജീവമായത്. ഇപ്പോഴിതാ ആ വീഡിയോകളില്‍ പ്രേക്ഷകര്‍ കമന്‍റായി ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരദമ്പതികള്‍. ദൂരദര്‍ശനിലെ പ്രതികരണം പരിപാടി പോലെയാണ് ഇരുവരും വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആണ് ഇപ്പോള്‍ വീഡിയോ.

പ്രേക്ഷകരുടെ രസകരമായ ചോദ്യങ്ങളും അതിന് ഇരുവരും നല്‍കുന്ന രസകരമായ മറുപടിയുമാണ് വീഡിയോയുടെ ആത്മാവ്. ഇരുവരുടെയും അവതരണശൈലിയെയും വേറിട്ട ഈ ആശയത്തെയും പ്രശംസിച്ച് നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Advertising
Advertising

ആരാധകര്‍ ചോദിച്ച ചോദ്യങ്ങളെല്ലാം പ്രിന്‍റ് എടുത്ത്, ആ ചോദ്യം ദീപ്തി അവതരിപ്പിക്കുകയും അതിന് വിധു മറുപടി നല്‍കുകയുമാണ് വീഡിയോയില്‍. മറുപടിയില്‍ കൂട്ടിച്ചേര്‍ക്കല്‍ ആവശ്യമായ ഇടങ്ങളില്‍ ദീപ്തിയും ഇടപ്പെട്ട് സംസാരിക്കുന്നുണ്ട്. ക്ഷണിക്കപ്പെടാത്ത അതിഥി എന്ന ഹ്രസ്വചിത്രത്തെക്കുറിച്ചാണ് ആദ്യ ചോദ്യം എന്ന് പറഞ്ഞാണ് ദീപ്തി കത്ത് വായിച്ചു തുടങ്ങുന്നത്. വീഡിയോയില്‍ വിധുവിനൊപ്പം പ്രത്യക്ഷപ്പെട്ട പട്ടിക്കുട്ടി ആരാണ് എന്നായിരുന്നു ആ പ്രേക്ഷകന് അറിയേണ്ടിയിരുന്നത്. അത് ദീപ്തിയുടെ ചേച്ചിയുടെ പട്ടിക്കുട്ടിയാണെന്നും, ലോക്ക്ഡൌണും വര്‍ക്കറ്റ് ഹോമുമായതിനാല്‍ അവരിപ്പം നാട്ടിലുണ്ടെന്നും അതിനാല്‍ ലക്കിയിപ്പോള്‍ തങ്ങളുമായും കൂട്ടാണെന്നും വിധു പറയുന്നു. മറ്റൊരാള്‍ക്ക് ഇടയ്ക്ക് വീഡിയോയില്‍ പരാമര്‍ശിക്കുന്ന കൂട്ടുകാരി വെറോണിക്ക ആരാണ് എന്നായിരുന്നു അറിയേണ്ടിയിരുന്നത്. വെറോണിക്ക വരുമെന്നാണ് അതിന് ദീപ്തി മറുപടി നല്‍കുന്നത്.

അടുത്ത ചോദ്യമായിട്ടാണ്, ഇവര്‍ക്ക് കുട്ടികളില്ലേ എന്ന കത്ത് ദീപ്തി അവതരിപ്പിക്കുന്നത്. അതിന് മറുപടിയായി, ഇവര്‍ക്ക് കുട്ടികളില്ലെന്നും തത്കാലത്തേക്ക് ഇല്ലെന്നും ഇനി ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലെടോ പറഞ്ഞത് നിങ്ങള്‍ക്ക് കുട്ടികളില്ലെന്ന് എന്നൊന്നും ആരും കൊടിയും പിടിച്ച് ചോദിക്കാന്‍ വന്നേക്കരുത് എന്നും വിധു തമാശയായി മറുപടി നല്‍കിയിരിക്കുന്നു. അതിനോട് കൂട്ടിച്ചേര്‍ത്തുകൊണ്ട് പിന്നീട് ദീപ്തിയും മറുപടി നല്‍കുന്നുണ്ട്.

ഞങ്ങള്‍ക്ക് കുട്ടികളില്ല, എന്നു കരുതി ഞങ്ങളങ്ങനെ വിഷമിച്ചിരിക്കുന്ന കപ്പിളൊന്നുമല്ല. ഞങ്ങള് വളരെ ഹാപ്പിയായി, എന്‍ജോയ് ചെയ്താണ് ലൈഫ് മുന്നോട്ടു കൊണ്ടുപോകുന്നത്. ഞങ്ങള് ഹാപ്പിയാണ്. നിങ്ങളും ഹാപ്പിയായിട്ടായിരിക്കുക. അതോര്‍ത്ത് നിങ്ങള് സങ്കടപ്പെടരുതെന്നും ഇരുവരും കൂടി വീഡിയോയില്‍ പറയുന്നു.

തങ്ങള്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍ പാടാമോ എന്നും, വെബ് സീരീസ് ചെയ്യാന്‍ പരിപാടിയുണ്ടോ എന്നും എല്ലാം ആരാധകര്‍ ചോദിച്ചിട്ടുണ്ട്. എല്ലാ ചോദ്യത്തിനും രസകരമായ മറുപടി നല്‍കി വളരെ രസകരമായിട്ടാണ് ഈ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. 

Full View


Tags:    

By - Web Desk

contributor

Similar News