'കോഴിക്കില്ലാത്ത പരിഗണന പശുവിന് എന്തിനാണ്'; എന്തും കഴിക്കുമെന്ന് നിഖില വിമൽ

"പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല"

Update: 2022-05-14 11:14 GMT
Editor : abs | By : abs
Advertising

പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നും രാജ്യത്തില്ലെന്ന് നടി നിഖില വിമൽ. കോഴിക്കില്ലാത്ത പരിഗണന പശുവിന് എന്തിനാണ് എന്നും അവർ ചോദിച്ചു. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള പ്രമോഷൻ അഭിമുഖത്തിൽ മൈൽ സ്‌റ്റോൺ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.

'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാൻ പറ്റില്ലെന്ന്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കണമെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിർത്തുകയാണ് എങ്കിൽ എല്ലാം നിർത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.' - അവർ പറഞ്ഞു. 

ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില  രാഷ്ട്രീയം പറഞ്ഞുള്ള മറുപടി നൽകിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാൻ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.

അതിനിടെ, ലോക്ക്ഡൗൺ പ്രമേയമായി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ജോ ആൻഡ് ജോ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നിഖില വിമൽ, മാത്യു തോമസ്, നസ്‌ലെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News