'ചാമ്പിക്കോ' പരീക്ഷണം മമ്മൂക്കക്ക് അയച്ചുകൊടുത്ത് നിർമൽ; മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ

ചിരിപ്പടർത്തിയ വീഡിയോ നിർമൽ മമ്മൂട്ടിക്കും അയച്ചുകൊടുത്തു

Update: 2022-04-21 07:33 GMT
Editor : Dibin Gopan | By : Web Desk

ഭീഷ്മപർവ്വം സിനിമയിലെ മമ്മൂട്ടിയുടെ വൈറലായ 'ചാമ്പിക്കോ' സംഭാഷണത്തിൽ വേറിട്ട വീഡിയോ അവതരണവുമായി നടൻ നിർമൽ പാലാഴി. ചിരിപ്പടർത്തിയ വീഡിയോയിൽ നിർമലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമാണുള്ളത്.

വീഡിയോ നിർമൽ മമ്മൂട്ടിക്കും അയച്ചുകൊടുത്തു. ചിരിയുടെ സ്‌മൈലിയാണ് മറുപടിയായി അദ്ദേഹം അയച്ചത്. മമ്മൂട്ടിക്ക് വീഡിയോ അയച്ചു നൽകിയതും അദ്ദേഹത്തിന്റെ മറുപടിയുമെല്ലാം നിർമൽ പാലാഴി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഇപ്പോഴത്തെ ട്രെന്റ് ആയ ചാമ്പിക്കോ വീഡിയോ ഞങ്ങൾ ചെയ്തത് സാക്ഷാൽ മൈക്കിൾ അപ്പനെ കാണിച്ചു. Thank you mammukka ഞങ്ങളെ പോലുള്ള ചെറിയ കലാകാരന്മാരെ പോലും പരിഗണിക്കുന്ന ആ വലിയ മനസ്സിന്' എന്നാണ് ഫെയ്‌സ്ബുക്കിൽ നിർമൽ കുറിച്ചത്. നിർമലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News