'സന്തോഷവും വിശപ്പും അതിന്‍റെ വിലയും അവന്‍ മനസ്സിലാക്കട്ടെ'; മകന്‍റെ ആദ്യ നോമ്പ് അനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി

Update: 2021-04-30 15:43 GMT
Editor : ijas

റമദാനിലെ മകന്‍റെ ആദ്യ നോമ്പനുഭവം പങ്കുവെച്ച് ചലച്ചിത്ര നടന്‍ നിര്‍മല്‍ പാലാഴി. താരത്തിന്‍റെ മൂത്ത മകന്‍ നിരഞ്ജിന്‍റെ ആദ്യ നോമ്പനുഭവമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മകന് നോമ്പ് എടുക്കാന്‍ ആഗ്രഹമായെന്നും അതിന് വേണ്ടി പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചതായും നിര്‍മല്‍ പറയുന്നു. 

പത്ത്‌മണി ആയപ്പോൾ തങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട് നടന്ന ഉണ്ണി ഉച്ചയായപ്പോൾ മുഖം വാടിയെന്നും നോമ്പ് അവസാനിപ്പിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതായും നിര്‍മല്‍ കുറിപ്പില്‍ പറയുന്നു. പക്ഷെ എല്ലാവരെയും ഞെട്ടിച്ചു അവന്‍ നോമ്പ് മുറിക്കുവാൻ കാത്ത് ഇരിക്കുകയാണെന്ന് പറഞ്ഞു കൊണ്ട് മകന്‍റെ നോമ്പ് തുറ ചിത്രം കൂടി നിര്‍മല്‍ പാലാഴി ഫേസ്ബുക്കില്‍ പങ്കുവെച്ചു. സന്തോഷം വിശപ്പ് എന്നിവ എന്തെന്നും അതിന്‍റെ വിലയും അവനും മനസ്സിലാക്കട്ടെ എന്ന് പറഞ്ഞാണ് നിര്‍മല്‍ മകന്‍റെ ആദ്യ നോമ്പ് അനുഭവകുറിപ്പ് അവസാനിപ്പിക്കുന്നത്. 

Advertising
Advertising

നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ. ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്‌മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി ഞങ്ങൾ ആവുന്നതും പറഞ്ഞു ടാ... ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാൻ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത് ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്‍റെ വില അവനും മനസ്സിലാക്കട്ടെ.

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ😍😍.ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ...

Posted by Nirmal Palazhi on Friday, April 30, 2021

Tags:    

Editor - ijas

contributor

Similar News