'വിവാഹത്തിന് ഒരുക്കങ്ങൾ ചെയ്തു തരാമെന്ന് പറഞ്ഞ് ദയവുചെയ്ത് വിളിക്കരുത്'- നിത്യ മേനോൻ

കഴിഞ്ഞ വർഷം എല്ലാ ദിവസവും തന്നെ സിനിമകളുടെ ഭാഗമായി. ഇപ്പോൾ അവധി ആഘോഷിക്കുകയാണെന്നും നിത്യ പറഞ്ഞു

Update: 2022-07-26 13:19 GMT
Editor : abs | By : Web Desk

തന്റെ വിവാഹത്തെകുറിച്ചുള്ള വാർത്തയിൽ കൂടുതൽ പ്രതികരണവുമായി നടി നിത്യ മേനോൻ. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച നിത്യ വിവാഹത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്തു തരാമെന്നു പറഞ്ഞുള്ള ഫോൺ വിളികളും സന്ദേശങ്ങളും ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു.

താൻ ഇപ്പോൾ അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം എല്ലാ ദിവസവും തന്നെ സിനിമകളുടെ ഭാഗമായി. ഇപ്പോൾ താൻ അവധി ആഘോഷിക്കുകയാണെന്നും നിത്യ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

നിത്യ മേനന്റെ വാക്കുകൾ:

'ഞാനിപ്പോൾ വിവാഹിതയാകുന്നില്ല. വാർത്തയിൽ പറഞ്ഞതുപോലെ ഒരു വ്യക്തിയും ഇല്ല. ഞാൻ ഇപ്പോൾ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാൻ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. പിന്നെ അഭിനയത്തിൽ ചില ഇടവേളകൾ പതിവായി ഞാൻ എടുക്കാറുണ്ട്. എന്നെത്തന്നെ തിരിച്ചുപിടിക്കാൻ എനിക്കു അങ്ങനെയൊരു സമയം ആവശ്യമാണ്. അത്തരത്തിൽ ഇടവേളകൾ എടുക്കുന്ന അഭിനേതാവും വ്യക്തിയുമാണ് ഞാൻ. റോബോട്ടിനെപ്പോലെ തുടർച്ചയായി ജോലി എടുക്കാൻ എനിക്കു കഴിയില്ല.

Advertising
Advertising

എന്റെ കാലിനു ചെറിയൊരു പരുക്ക് പറ്റുകയും ചെയ്തു. ഇപ്പോൾ എഴുന്നേറ്റ് നടക്കാനൊക്കെ തുടങ്ങി. കിടപ്പിലായിരുന്ന സമയവും ഞാൻ ഏറെ ആസ്വദിച്ചു. കിടക്കയിൽ തന്നെ കിടക്കാൻ സാധിക്കും. വർക്കുകളെല്ലാം തീർന്ന സമയത്താണ് പരുക്ക് പറ്റുന്നത്. എന്റെ അവധിക്കാലം തുടങ്ങിയെന്ന് പറയാം. അതിനാൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു തരാം എന്ന് പറഞ്ഞുള്ള ഫോൺ കോളുകളും സന്ദേശങ്ങളും ദയവായി അവസാനിപ്പിക്കണം. അങ്ങനെയൊരു പദ്ധതിയില്ല.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News