സൽമാൻ ഖാനില്ല, ഇനി അനിൽ കപൂർ; ബിഗ് ബോസ് ഒടിടി സീസൺ മൂന്നിന്റെ പോസ്റ്റർ പുറത്ത്

പരിപാടി ജൂൺ 21 മുതൽ ജിയോസിനിമയിൽ

Update: 2024-06-06 10:59 GMT

ഏറെ നാളത്തെ സസ്‌പെൻസുകൾക്ക് വിരാമം. പ്രേക്ഷകർക്ക് ഒരു പോലെ സന്തോഷവും നിരാശയും നൽകി ആ വാർത്ത പുറത്തു വന്നു. ഒടിടയിൽ സംപ്രേഷണം നടത്തുന്ന ബിഗ് ബോസ് സീസൺ 3 ന്റെ പുതിയ അവതാരകനെയും പരിപാടി ആരംഭിക്കുന്ന തിയതിയും പുറത്തു വിട്ടിരിക്കുകയാണ് സംഘാടകർ. പരിപാടി ഓൺലൈനായി സ്ട്രീം ചെയ്യുന്ന ജിയോ സിനിമയാണ് എകസ് പോസ്റ്റിലൂടെ വിവരം പുറത്തുവിട്ടിരിക്കുന്നത്.

സൽമാൻ ഖാൻ നേതൃത്വം നൽകിയിരുന്ന പരിപാടിയുടെ പുതിയ അവതാരകനായി എത്തുന്നത് അനിൽ കപൂർ ആണ്. 'ബിഗ് ബോസ് ഒടിടി 3 ന്റെ പുതിയ അവതാരകനായി 'അനിൽ കപൂറിനെ' അവതരിപ്പിക്കുന്നു!' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഈ വാർത്ത സൽമാൻ ആരാധകരെ നിരാശരാക്കിയപ്പോൾ അനിലിന്റെ ആരാധകരെ വലിയ സന്തോഷത്തിലാക്കി. അനിൽ കപൂറിന് സ്വാഗതം, ഇനിയും കാത്തിരിക്കാനാവില്ല തുടങ്ങിയ കമന്റുകളോടെയാണ് ആരാധകർ പോസ്റ്റിനോട് പ്രതികരിച്ചത്. 

Advertising
Advertising

സോനം കപൂർ അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ബിഗ് ബോസ് ഒടിടി സീസൺ 3ന്റെ പ്രൊമോഷൻ വീഡിയോ പങ്കുവെച്ചത് സാമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ജൂൺ 21 മുതൽ ബിഗ് ബോസ് ഒടിടി 3 ആരംഭിക്കുമെന്ന വിവരം ബിഗ് ബോസിന്റെ ഔദ്യോഗിക എകസ് പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ജിയോസിനിമ പ്രീമിയത്തിൽ മാത്രമായിരിക്കും ആരാധകർക്ക് പരിപാടി കാണാനാവുക.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News