'ആരെങ്കിലും മമ്മൂക്കക്കൊപ്പം അഭിനയിക്കാന്‍ അവസരം തരൂ' ചാന്‍സ് ചോദിച്ച് നൈല ഉഷ

സലീം അഹമദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്‍റെ കട എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം നൈല നായികയായി അഭിനയിച്ചിരുന്നു

Update: 2021-08-27 04:41 GMT
Editor : Roshin | By : Web Desk
Advertising

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ വ്യത്യസ്ത രീതിയില്‍ അവസരം ചോദിച്ച് നടി നൈല ഉഷ. ദുബൈയില്‍ മമ്മൂട്ടിയെ നേരിട്ട് കണ്ട ശേഷം എടുത്ത ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുമ്പോള്‍ ഉണ്ടാവുന്ന ആവേശവും അമ്പരപ്പുമാണ് തനിക്ക് മമ്മൂട്ടിയെ കാണുമ്പോള്‍ തോന്നാറെന്ന് നൈല കുറിക്കുന്നു.

'ആകാശത്തേക്ക് നോക്കുമ്പോള്‍ കോടി കണക്കിന് നക്ഷത്രങ്ങളെ കാണുന്നത് ഒന്ന് ചിന്തിച്ച് നോക്കൂ. അതു പോലെയാണ് എപ്പോള്‍ മമ്മൂക്കയെ കാണുമ്പോഴും എനിക്ക് അനുഭവപ്പെടുന്നത്. ആരെങ്കിലും ഒന്ന് അദ്ദേഹത്തിന്‍റെ സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യുമോ?' എന്നാണ് നൈല ഉഷ കുറിച്ചത്.

മമ്മൂട്ടിയോടൊപ്പം സലീം അഹമദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്‍റെ കട എന്ന ചിത്രത്തില്‍ നൈല നായികയായി അഭിനയിച്ചിരുന്നു. ഫയര്‍മാന്‍ എന്ന ചിത്രത്തിലും നൈല മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു. അതുകൂടാതെ, നിരവധി നല്ല കഥാപാത്രങ്ങള്‍ നൈലയിലൂടെ മലയാളത്തിന് ലഭിച്ചു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

യുഎഇ ഭരണകൂടത്തിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബൈയിലായിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസം തിരിച്ചെത്തി. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലിനെയും ദുബൈ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News