എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം, ജോഷി സാറിന് നന്ദി; കുറിപ്പുമായി നൈല ഉഷ

ചിത്രത്തില്‍ നൈല ഉഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Update: 2022-01-21 04:46 GMT
Editor : Jaisy Thomas | By : Web Desk

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഈയിടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ചിത്രത്തില്‍ നൈല ഉഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിക്കൊപ്പമുള്ള നൈലയുടെ രണ്ടാമത്തെ സിനിമയാണ് പാപ്പന്‍. ഇപ്പോള്‍ ജോഷിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നൈല. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് ഫോട്ടോയെക്കുറിച്ച് നൈല കുറിച്ചിരിക്കുന്നത്.

"എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഈ ചിത്രത്തിൽ പതിഞ്ഞത്. എനിക്ക് തന്ന സ്നേഹത്തിനും അവസരത്തിനും ജോഷി സാറിന് ഒരുപാട് നന്ദി. രാപകലില്ലാതെ എത്രയോ അധ്വാനിച്ചിട്ടാണ് താങ്കൾ ഓരോ ഷോട്ടും പൂർണ്ണതയിലെത്തിക്കുന്നത്. ഓരോ അഭിനേതാവിന്‍റെയും മികവ് പുറത്തുകൊണ്ട് വരാൻ അങ്ങ് പ്രത്യേകം ശ്രദ്ധിക്കുന്നു. താങ്കളുടെ ഊർജ്ജസ്വലത കൂടെയുള്ളവർക്കും പകരുന്ന ഒന്നാണ്." നൈല ചിത്രത്തിന് താഴെ കുറിച്ചു. പാപ്പൻ സിനിമയുടെ ചിത്രീകരണം അവസാനിച്ചുവെന്നും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷം ചിത്രം ഉടനെ തന്നെ തിയറ്ററുകളിലേക്കെത്തുമെന്നും നൈല കൂട്ടിച്ചേർത്തു. മികച്ച അഭിനേതാക്കളുടെ ഒരു നിര തന്നെയുള്ള ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നും നൈല പറഞ്ഞു.

Advertising
Advertising

പാപ്പനെന്ന എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷിന്‍റെ മകന്‍ ഗോകുല്‍ സുരേഷും പാപ്പനിലുണ്ട്. ആശാ ശരത്, നീത പിള്ള, മാളവിക മേനോന്‍, വിജയരാഘവന്‍, മാലാ പാര്‍വതി, ശ്രീജിത് രവി, ഷമ്മി തിലകന്‍, ടിനി ടോം എന്നിവരാണ് മറ്റ് അഭിനേതാക്കാള്‍. ആര്‍.ജെ ഷാനിന്‍റെതാണ് കഥ. ഡേവിഡ് കാച്ചപ്പിള്ളി, റാഫി മാതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ക്യാമറ. സംഗീതം ജേക്സ് ബിജോയ്.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News