മോഹൻലാലിന്റെ ഒടിയൻ ഹിന്ദിയിലേക്ക്

14 ഡിസംബർ 2018-ൽ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തിരുന്നു

Update: 2022-04-21 13:04 GMT
Editor : Dibin Gopan | By : Web Desk

കൊച്ചി: 2018 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഒടിയൻ ഹിന്ദിയിലേക്ക്. ഹിന്ദി മൊഴിമാറ്റ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.എ.ശ്രീകുമാറാണ്.

പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കൽപത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്ത്രതിൽ വേഷമിട്ടത്.

Advertising
Advertising
Full View

14 ഡിസംബർ 2018-ൽ റിലീസ് ചെയ്ത ചിത്രം ആദ്യ 14 ദിവസംകൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങളിൽ ഇടം നേടുകയും ചെയ്തിരുന്നു.ഉത്തർ പ്രദേശിലെ വാരണാസിയിലാണ് ഒടിയന്റെ ചിത്രീകരണം ആരംഭിച്ചത്. പാലക്കാട്, തസ്രാക്ക്, ഉടുമലൈപ്പേട്ടൈ, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. 12 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുവാൻ 25 ദിവസം വേണ്ടിവന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News