യുട്യൂബില്‍ പ്രേക്ഷകരെ വാരിക്കൂട്ടി ഒടിയന്‍റെ ഹിന്ദി പതിപ്പ്; മൂന്നാഴ്ച കൊണ്ട് ഒരു കോടി കാഴ്ചക്കാര്‍

സംവിധായകന്‍ വി.എ ശ്രീകുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്

Update: 2022-05-21 07:47 GMT
Editor : Jaisy Thomas | By : Web Desk

ഇനിഷ്യല്‍ കളക്ഷനില്‍ റെക്കോഡ് സൃഷ്ടിച്ചെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു ഒടിയന്‍. ചിത്രത്തിന്‍റെ മേക്കിംഗിനെക്കുറിച്ചും മോഹന്‍ലാലിന്‍റെ ഗെറ്റപ്പിനെക്കുറിച്ചുമുള്ള ട്രോളുകള്‍ വ്യാപകമായിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം കവച്ചുവയ്ക്കുന്ന വിജയമാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടിയത്. യുട്യൂബില്‍ റിലീസ് ചെയ്ത ഒടിയന്‍റെ ഹിന്ദി മൂന്നാഴ്ച കൊണ്ട് ഒരു കോടി പേരാണ് കണ്ടത്.

സംവിധായകന്‍ വി.എ ശ്രീകുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍‌ 23നാണ് ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തത്. പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് ഹിന്ദി പ്രേക്ഷകര്‍ക്കുള്ളത്.

Advertising
Advertising

ശ്രീകുമാര്‍ മേനോന്‍റെ കുറിപ്പ്

ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്‍റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്‍റ് ബോക്സ് നിറയെ...

RRR ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. ഹിന്ദി ഒടിയന്റെ ലിങ്ക് ഇതോടൊപ്പം. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ...

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News