ഉമ്മന്‍ ചാണ്ടി ഏറ്റവും ഒടുവില്‍ കണ്ട ആ മോഹന്‍ലാല്‍ ചിത്രം!

മലയാളത്തിന്‍റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് ഉമ്മന്‍ചാണ്ടി

Update: 2023-07-18 11:22 GMT

മോഹന്‍ലാലും ഉമ്മന്‍ചാണ്ടിയും

കോഴിക്കോട്: ആള്‍ക്കൂട്ടവും തിരക്കുകളും ഒഴിഞ്ഞൊരു സമയമില്ലാത്ത ഒരാള്‍ക്ക് സിനിമ കാണാനെവിടെ സമയം അല്ലേ? സിനിമയോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല, സിനിമ കാണല്‍ മാറ്റിവച്ചത്. മറിച്ച് ആ രണ്ടോ, മൂന്നോ മണിക്കൂര്‍ കൊണ്ട് പത്തുമുപ്പതു പേരെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമല്ലോ എന്നായിരിക്കും ഉമ്മന്‍ ചാണ്ടിയുടെ ചിന്ത.

എന്നാല്‍ സിനിമ കാണാത്ത ആളൊന്നുമല്ല ഉമ്മന്‍ചാണ്ടി. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ആണ് ജനപ്രിയ നേതാവ് ഏറ്റവും അവസാനം കണ്ട സിനിമ. ഉമ്മന്‍ ചാണ്ടി നിയമസഭാംഗം ആയതിന്‍റെ 40-ാം വര്‍ഷവും മോഹന്‍ലാല്‍ സിനിമയിലെത്തിയതിന്‍റെ 30-ാം വര്‍ഷവും 2010ല്‍ ആഘോഷിച്ചപ്പോള്‍ ഒരു ചാനല്‍ ഇരുവരെയും വച്ച് പരിപാടി ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കണ്ട മലയാള സിനിമ ഏതെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Advertising
Advertising

മലയാളത്തിന്‍റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ വര്‍ഷം ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തിയാണ് മമ്മൂട്ടി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

സണ്ണിയെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്ക് വീട്ടുകാരിട്ട ചെല്ലപ്പേര്. അദ്ദേഹം തന്നെയാണ് കുഞ്ഞൂഞ്ഞ് എന്നാക്കി പേരു മാറ്റിയത്. മധ്യതിരുവിതാംകൂറില്‍ ഇളയകുട്ടിക്കിടുന്ന ഓമനപ്പേരാണ് കുഞ്ഞൂഞ്ഞ്. വീട്ടുകാരുടെ കുഞ്ഞൂഞ്ഞ് പിന്നീട് നാട്ടുകാരുടെയും കേരളത്തിന്‍റെയും കുഞ്ഞൂഞ്ഞായി മാറി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News