ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14ന് തിയറ്ററുകളിലേക്ക്

പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്‍റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ഒരു പക്കാ നാടൻ പ്രേമം

Update: 2022-10-09 05:41 GMT

എഎംഎസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച "ഒരു പക്കാ നാടൻ പ്രേമം " ഒക്ടോബർ 14ന് തിയറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്‍റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ഒരു പക്കാ നാടൻ പ്രേമം.

മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരൻ അത്യാവശ്യം സൗന്ദര്യമുള്ളവനാണങ്കിലും ജീവിത സാഹചര്യങ്ങൾ തന്‍റെ പ്രേമത്തിന് വിലങ്ങുതടിയാകുന്നു. എങ്കിലും ഏതെങ്കിലുമൊരു പെൺകുട്ടി പച്ചക്കൊടി കാണിക്കുമെന്നുള്ള ശുഭപ്രതീക്ഷയിൽ മുന്നോട്ടു പോകുകയാണയാൾ. ഒടുവിൽ കണ്ണന്‍റെ പ്രതീക്ഷകൾക്ക് തിളക്കമേറ്റി ഒരു പെൺകുട്ടി കടന്നുവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

Advertising
Advertising



ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി.പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു.

ബാനർ - എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം - സജാദ് എം, സംവിധാനം - വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, രചന - രാജു സി.ചേന്നാട്, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം - മോഹൻ സിത്താര, ആലാപനം - കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം - എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - വിൻസന്‍റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡാനി പീറ്റർ , കല-സജി കോടനാട്, ചമയം - മനീഷ് ബാബു, കോസ്റ്റ്യൂം - രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ - ശിവക്ക് നടവരമ്പ് , കോറിയോഗ്രാഫി - ഡ്രീംസ് ഖാദർ, വിതരണം - ശ്രീ സെന്തിൽ പിക്ച്ചേഴ്സ് , ഡിസൈൻസ് - ഡോ.സുജേഷ് മിത്ര, അരുൺ അശ്വകുമാർ , സ്റ്റിൽസ് - പവിൻ തൃപ്രയാർ, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News