ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചു; ആടുജീവിതം പുറത്ത്

മികച്ച ഹ്രസ്വചിത്ര വിഭാഗത്തിൽ അനുജയ്ക്ക് നോമിനേഷൻ

Update: 2025-01-23 15:52 GMT
Editor : നബിൽ ഐ.വി | By : Web Desk

കാലിഫോർണിയ: 97-ാമത് ഓസ്‍കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, കങ്കുവ, സ്വതന്ത്ര വീർ സവര്‍ക്കര്‍ എന്നീ ഇന്ത്യൻ സിനിമകൾ പട്ടികയിൽ നിന്ന് പുറത്തായി. മികച്ച ഹ്രസ്വചിത്ര വിഭാഗത്തിൽ അനുജയ്ക്ക് നോമിനേഷൻ. 14 നോമിനേഷനുകളുമായി ഫ്രഞ്ച് മ്യൂസിക്കൽ കോമഡി എമിലിയ പെരെസ് ശ്രദ്ധയാകര്‍ഷിച്ചു. ഓസ്കർ അക്കാദമിയുടെ സാമുവൽ ഗോൾഡ്‌വിൻ തിയറ്ററിലായിരുന്നു പ്രഖ്യാപനം.

പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനായി നോമിനേഷന് മത്സരിക്കാനാകുമായിരുന്നു. ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിരുന്നു. ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കങ്കുവ, പായല്‍ കപാഡിയയുടെ സംവിധാനത്തില്‍ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ശുചി തലാത്തി സംവിധാനം ചെയ്‍ത ഗേള്‍സ് വില്‍ ബി ഗേള്‍സ്, രണ്‍ദീപ് ഹൂദ സംവിധാനം ചെയ്‍ത് നായകനായ സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍, സന്തോഷ് (ഇന്ത്യ-യുകെ) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍ 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News