പൊന്നിയിന്‍ സെല്‍വനും ബ്രഹ്മാസ്ത്രയും ഒടിടിയില്‍

രണ്‍ബീറും ആലിയ ഭട്ടും ഒരുമിച്ച ബ്രഹ്മാസ്ത്ര: പാര്‍ട്ട് 1 സെപ്തംബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്

Update: 2022-11-04 07:31 GMT
Editor : Jaisy Thomas | By : Web Desk

ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളായ പൊന്നിയിന്‍ സെല്‍വനും ബ്രഹ്മാസ്ത്രയും ഇനി ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകര്‍ക്ക് കാണാം. പിഎസ് 1 ആമസോണ്‍ പ്രൈമിലും രൺബീർ കപൂറിന്‍റെ ഹോട്ട്സ്റ്റാറിലൂടെയുമാണ് പ്രദര്‍ശനത്തിനെത്തിയത്. 2020ൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം എനോല ഹോംസിന്‍റെ രണ്ടാം ഭാഗവും ഇന്ന് റിലീസ് ചെയ്തു.

രണ്‍ബീറും ആലിയ ഭട്ടും ഒരുമിച്ച ബ്രഹ്മാസ്ത്ര: പാര്‍ട്ട് 1 സെപ്തംബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 431 കോടി കലക്ഷന്‍ നേടിയിട്ടുണ്ട്. മിത്തോളജിക്കല്‍ ഫാന്‍റസി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലാണ് ബ്രഹ്മാസ്ത്ര പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തില്‍ കന്നഡ സൂപ്പര്‍താരം യഷും അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Advertising
Advertising

കല്‍ക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് പ്രമേയം.വിക്രം ,കാര്‍ത്തി, ജയം രവി,ജയറാം, തൃഷ കൃഷ്ണന്‍, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, പാര്‍ഥിപന്‍ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. സെപ്തംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അഞ്ചു ഭാഷകളിലായിട്ടാണ് പൊന്നിയിന്‍‌ സെല്‍വന്‍ പ്രേക്ഷകരിലേക്കെത്തിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് 'പൊന്നിയിന്‍ സെല്‍വന്‍'.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News