'ഗൗരിയമ്മ' യുവസംവിധായകന്‍റെ കവിത വൈറലാകുന്നു

വൈറലായ പുതിയ കവിതയ്ക്ക് വേണു തിരുവിഴയാണ് സംഗീതം നൽകിയിരിക്കുന്നത്

Update: 2021-05-07 05:24 GMT

കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം കെ.ആർ ഗൗരിയമ്മയ്ക്ക് യുവസംവിധായകൻ സമർപ്പിച്ച പുതു കവിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മുൻ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ കെ.ആർ ഗൗരിയമ്മയുടെ തീക്ഷ്ണമായ രാഷ്ട്രീയ ജീവിതം ആദ്യമായി വെള്ളിത്തിരയിലെത്തിച്ച .'കാലം മായ്ക്കാത്ത ചിത്രങ്ങൾ ' എന്ന ഡോക്യു മെന്‍ററി ഒരുക്കിയ നവാഗത സംവിധായകൻ അഭിലാഷ് കോട വേലിയാണ് വീണ്ടും ഗൗരിയമ്മയ്ക്ക് സ്നേഹാദരങ്ങളോടെ പുതിയ കവിതയുമായി എത്തിയിരിക്കുന്നത്.'ഗൗരിയമ്മ ' എന്ന പേരിലുള്ള കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ട്രോപ്പിക്കാന ഫിലിംസിന്‍റെ ബാനറിൽ റഹിം റാവുത്ത റായിരുന്നു 'കാലം മായ്ക്കാത്ത ചിത്രങ്ങൾ' നിർമ്മിച്ചത്.2016 ലാണ് ഇത് റിലീസ് ചെയ്തത് ഗൗരിയമ്മയുടെ സമഗ്ര ജീവിതം വരച്ചിടുന്നതായിരുന്നു ആ ഡോക്യുമെന്‍ററി. ഗൗരിയമ്മയുടെ അറിയപ്പെടാത്ത രാഷ്ടീയജീവിതമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.രാഷ്ട്രീയ രംഗത്ത് ഈ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. വൈറലായ പുതിയ കവിതയ്ക്ക് വേണു തിരുവിഴയാണ് സംഗീതം നൽകിയിരിക്കുന്നത്.കവിത ആലപിച്ചിരിക്കുന്നത് കൂറ്റുവേലി ബാലചന്ദ്രനാണ്. ഈകവിതയുടെയും കാലം മായ്ക്കാത്ത ചിത്രങ്ങൾ, എന്ന ഹ്രസ്വ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കന്നത്. അഭിലാഷ് കോടവേലിയാണ്. ഷോട്ട് ഫിലിമിലൂടെയും കവിതയിലൂടെയും ഗൗരിയമ്മയുടെ സമർപ്പിത ജീവിതമാണ് സംവിധായകൻ പറയുന്നത്.  

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News