പൊന്നിയിന്‍ സെല്‍വന്‍ പുതിയ പോസ്റ്റര്‍ പുറത്ത്; വന്‍ മേക്കോവറില്‍ റഹ്മാനും പ്രകാശ് രാജും

ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും സെപ്റ്റംബര്‍ ആറിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2022-09-04 13:49 GMT

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമായ 'പൊന്നിയിൻ സെല്‍വൻ'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചോള രാജവംശത്തിന്‍റെ ചരിത്രകഥയുടെ പശ്ചാത്തലത്തില്‍ വന്‍ താരനിരയുമായി എത്തുന്ന ചിത്രത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ സിനിമ.

ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും സെപ്റ്റംബര്‍ ആറിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Full View

ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെക്കുറിച്ച് ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് 'പൊന്നിയിൻ സെൽവൻ' എന്ന പേരില്‍ സിനിമയാക്കുന്നത്. മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതിയായാണ് ഈ ചിത്രത്തെ വിലയിരുത്തുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ വൈരമുത്തുവിന്‍റേതാണ്.

Advertising
Advertising

വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. 'പൊന്നിയിൻ സെല്‍വൻ' ഒന്നാം ഭാഗത്തിന്‍റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ റിലീസുമാണ് സെപ്‍തംബര്‍ ആറിന് നടക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.

ചെന്നൈ നെഹ്റു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ചിത്രത്തിന്റെ, ഓഡിയോ- ട്രെയിലര്‍ ലോഞ്ച് നടക്കുക. 'പൊന്നിയിൻ സെല്‍വ'ത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ നേരത്തെ പുറത്തുവിട്ടിരിക്കുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News