അബദ്ധത്തില്‍ ടീസര്‍ ലീക്കായി, പിന്നാലെ ഒറിജിനല്‍; ആകാംക്ഷ നിറച്ച് പൊന്നിയന്‍ സെല്‍വന്‍

ടീസര്‍ റിലീസ് പരിപാടിയുടെ ഔദ്യോഗിക സംപ്രേഷണം തീരുമാനിച്ച സ്വകാര്യ ചാനല്‍ വഴിയാണ് ടീസര്‍ ലീക്കായത്

Update: 2022-07-08 13:07 GMT
Editor : ijas

മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ സെല്‍വന്‍റെ ടീസര്‍ ഔദ്യോഗിക ലോഞ്ചിന് മുന്നേ അബദ്ധത്തില്‍ പുറത്തായി. ഔദ്യോഗിക ടീസര്‍ ഇന്നു വൈകിട്ട് ആറു മണിക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും മുന്നേയാണ് ട്വിറ്ററിലടക്കം പരന്നത്. വൈകാതെ ഒറിജിനല്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ടീസര്‍ റിലീസ് പരിപാടിയുടെ ഔദ്യോഗിക സംപ്രേഷണം തീരുമാനിച്ച സ്വകാര്യ ചാനല്‍ വഴിയാണ് ടീസര്‍ ലീക്കായത്. ചെന്നൈയിലെ വേദിയില്‍ വെച്ച് ടീസറിന്‍റെ ക്വാളിറ്റി പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ സ്വകാര്യ ചാനലിന്‍റെ യൂ ട്യൂബ് ചാനല്‍ വഴി പുറത്താകുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ ഉടനെ തന്നെ വീഡിയോ യൂ ട്യൂബില്‍ നിന്നും ഒഴിവാക്കിയെങ്കിലും അതിനു മുന്നേ സിനിമാ ആരാധകര്‍ക്കിടയില്‍ പരന്നിരുന്നു.

Advertising
Advertising
Full View

തമിഴില്‍ സൂര്യ, ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍, തെലുഗുവില്‍ മഹേഷ് ബാബു, കന്നഡയില്‍ രക്ഷിത്ത് ഷെട്ടി എന്നിവരാണ് ടീസര്‍ റിലീസ് ചെയ്യാനിരുന്നത്. ചെന്നൈയിലെ വലിയ വേദിയില്‍ വെച്ചായിരുന്നു ടീസര്‍ റിലീസ് തീരുമാനിച്ചിരുന്നത്.

സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ തമിഴില്‍ കൂടാതെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ ഭാഷകളിലും പുറത്തിറങ്ങും. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലായ പൊന്നിയൻ സെൽവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രം ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്.

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിന്‍റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്.

ഒരു ചെറിയ ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. തൃഷ, ജയം രവി, പ്രഭു, ശരത് കുമാർ, കാർത്തി, വിക്രം, റഹ്മാൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷമി, ലാൽ എന്നീ താരങ്ങളും സിനിമയുടെ ഭാഗമാണ്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. രവി വര്‍മ്മന്‍റേതാണ് ഛായാഗ്രഹണം. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News