പ്രഭാസും കൃതിയും വിവാഹിതരാകുന്നു; വാര്‍ത്തയുടെ സത്യമിതാണ്

അടുത്ത ആഴ്ച്ച മാലിദ്വീപിൽ വെച്ച് വിവാഹനിശ്ചയം നടക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പ്രചരിച്ചത്

Update: 2023-02-10 04:44 GMT

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസും ബോളിവുഡ് നടി കൃതി സനണും ഗോസിപ്പ് കോളങ്ങിലെ സ്ഥിരം ചർച്ചാവിഷമാണ്. ഇരുവരും വിവാഹിതരാകാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവിൽ പ്രചരിച്ചത്. അടുത്ത ആഴ്ച്ച മാലിദ്വീപിൽ വെച്ച് വിവാഹനിശ്ചയം നടക്കുമെന്നാണ് പ്രചരിച്ചത്.

എന്നാൽ കേട്ട വാർത്തകളൊന്നും തന്നെ സത്യമല്ലെന്നും ആരുടെയോ ഭാവന മാത്രമാണെന്നും വ്യക്തമാക്കുകയാണ് പ്രഭാസുമായി അടുത്ത വൃത്തങ്ങൾ. ഇരുവരും സഹപ്രവർത്തകരും നല്ല സുഹൃത്തുക്കളുമാണ്. അതല്ലാതെ ഇരുവർക്കുമിടയിൽ മറ്റൊന്നുമില്ലെന്നും ഇവർ പറഞ്ഞു. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദി പുരുഷ് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച ശേഷം ഇരുവരുടേയും സൗഹൃദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയിയാരുന്നു.

Advertising
Advertising

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. 500 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വൻ ട്രോളുകളാണ് ഏറ്റുവാങ്ങിയത്.

ചിത്രത്തിന്റെ വിഎഫ്എക്സിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. നിലവാരമില്ലാത്ത വി.എഫ്.എക്‌സ് ആണെന്നും കാർട്ടൂൺ കാണുന്നത് പോലെയുണ്ടെന്നുമായിരുന്നു പ്രധാന വിമർശനം. എന്നാൽ, മൊബൈൽ സ്‌ക്രീനിൽ കണ്ടതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും വലിയ സ്‌ക്രീനിലേക്കായി നിർമിച്ച 3ഡി സിനിമയാണിതെന്നുമായിരുന്നുസംവിധായകന്റെ വിശദീകരണം. 2023 ജൂൺ 16 ന് ചിത്രം തിയേറ്റുകളിലെത്തും

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News