വിമാനത്താവളത്തില്‍ ബാഹുബലിയെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍, രക്ഷകനായി രാജമൗലി; വീഡിയോ

ബെഗുംപട്ട് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെത്തിയ പ്രഭാസിനെ ഞൊടിയിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു

Update: 2022-02-11 06:36 GMT
Editor : Jaisy Thomas | By : Web Desk

തെന്നിന്ത്യന്‍ താരം പ്രഭാസിനെ ആഗോളതലത്തില്‍ പ്രശസ്തനാക്കിയ ചിത്രമാണ് ബാഹുബലി. രണ്ടു ഭാഗങ്ങളിലും പ്രഭാസ് ബാഹുബലിയായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. എസ്.എസ് രാജമൗലിയായിരുന്നു ബാഹുബലിയുടെ സംവിധാനം. ചിത്രത്തില്‍ കാലകേയരില്‍ നിന്നും മഹിഷ്മതിയിലെ ജനങ്ങളെ രക്ഷിക്കുന്നത് ബാഹുബലിയാണെങ്കില്‍ ജീവിതത്തില്‍ സ്വന്തം നായകനെ രക്ഷിച്ചത് സംവിധായകന്‍ തന്നെയായിരുന്നു.

ബെഗുംപട്ട് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെത്തിയ പ്രഭാസിനെ ഞൊടിയിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു. മൈക്കുകളുമായി തിരക്കു കൂട്ടിയ ചാനലുകാര്‍ക്കു മുന്നില്‍ ശരിക്കും ബാഹുബലി പെട്ടു എന്നു തന്നെ പറയാം. എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടു നിന്ന പ്രഭാസിന്‍റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു. പ്രഭാസിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കി. ഇതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Advertising
Advertising

സിനിമാ ടിക്കറ്റ് വില്‍പന ഏറ്റെടുത്ത ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകരും നടന്മാരും മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കാണാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പ്രഭാസുമെത്തിയിരുന്നു. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ താരത്തെ വളഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News