രാമനും രാവണനുമായി പ്രഭാസും സെയ്ഫ് അലി ഖാനും; 'ആദിപുരുഷി'ന്‍റെ റിലീസ് പ്രഖ്യാപിച്ചു

ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും

Update: 2021-09-28 03:32 GMT
Editor : Nisri MK | By : Web Desk

പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ആദിപുരുഷിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2022ലെ സ്വാതന്ത്യ ദിന വാരത്തില്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. സിനിമാ നിരൂപകനായ തരണ്‍ ആദര്‍ശാണ് ഇന്‍സ്റ്റഗ്രാമിലൂടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്.



 


ഓം റാവത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്'. രാമനും രാവണനും പ്രധാന കഥാപാത്രങ്ങളാവുന്ന 'ആദിപുരുഷി'ല്‍ പ്രഭാസും സെയ്ഫ് അലി ഖാനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള സിനിമയുടെ അണിയറയില്‍ നിരവധി വിദേശ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്നുണ്ട്.

Advertising
Advertising

കൃതി സനോണ്‍ സീതയായി എത്തുമ്പോള്‍ സണ്ണി സിംഗ് ആണ് ലക്ഷ്മണന്‍റെ വേഷത്തില്‍ എത്തുന്നത്. ഭൂഷണ്‍ കുമാര്‍, ഓം, പ്രസാദ് സുധാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും.

കൊവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്നിരുന്ന സിനിമാ തിയറ്ററുകള്‍ ഒക്ടോബര്‍ 22നു തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. കൊവിഡ് ആരംഭിച്ചതിനു ശേഷം ഒന്നര വര്‍ഷത്തിലേറെയായി രാജ്യത്തെ തിയറ്ററുകള്‍ ഭൂരിഭാഗം സമയവും അടഞ്ഞുകിടന്നിരുന്നതിനാല്‍ നൂറുകണക്കിന് ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസ് കാത്തിരിക്കുന്നത്.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News