ക്യാമറയുമായി 'ഹൃദയ'ത്തില്‍ പ്രണവ് മോഹന്‍ലാല്‍; 'ചിത്രം' പോലെയന്ന് ആരാധകര്‍

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന 'ഹൃദയം' എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു

Update: 2021-07-13 06:23 GMT

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന 'ഹൃദയം' എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. നിറചിരിയും കയ്യില്‍ ക്യാമറയുമായി നില്‍ക്കുന്ന പ്രണവിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

'അപ്പുവിനെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. എന്നാല്‍ അതെല്ലാം പറയാന്‍ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതുവരെ കാത്തിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍' എന്നു കുറിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ പ്രണവിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

Advertising
Advertising

ക്യാമറ കയ്യിലേന്തി നില്‍ക്കുന്ന പ്രണവിനെ  കണ്ട് ചിത്രത്തിലെ മോഹന്‍ലാലിനെ ഓര്‍മ വന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം കമന്‍റുകളായി ചിത്രത്തിലെ ലാലിന്‍റെ ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഒപ്പം പ്രണവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

ചാരു എന്ന ചരണ്‍ സുബ്രഹ്മണ്യത്തെയാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്നത്. ശര്‍മ്മിളയായി കല്യാണി പ്രിയദര്‍ശനും അനഘയായി ദര്‍ശന രാജേന്ദ്രനും എത്തുന്നു. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ബൈജു സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ. വിശാഖ് സുബ്രഹ്മണ്യം, നോബിള്‍ ബാബു തോമസ് എന്നിവര്‍‌ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Full View

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News