പ്രശാന്ത് നീലും ജൂനിയര്‍ എന്‍.ടി.ആറും ആദ്യമായി ഒന്നിക്കുന്നു; ജന്മദിനത്തില്‍ എൻ.ടി.ആർ 31ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പ്രഭാസ് നായകനാവുന്ന 'സലാര്‍' ആണ് പ്രശാന്ത് നീലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം

Update: 2022-05-20 14:00 GMT
Editor : ijas

കെ.ജി.എഫ് സിനിമകളുടെ വന്‍ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രവുമായി എത്തുന്നു. ഇത്തവണ പക്ഷേ യാഷിന് പകരം ജൂനിയര്‍ എന്‍.ടി.ആര്‍ ആണ് നായക വേഷത്തില്‍. മൈത്രി മൂവി മേക്കേഴ്‌സും എൻ.ടി.ആർ ആർട്‌സും ചേർന്നാണ് എൻ.ടി.ആർ 31 നിർമ്മിക്കുന്നത്. എൻ.ടി.ആർ ജൂനിയറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സിനിമ ഒരുക്കുക.

'ഓർക്കേണ്ട ഒരേയൊരു മണ്ണ്, രക്തത്തിൽ കുതിർന്ന മണ്ണാണ്'-എന്ന ടാഗ്‍ലൈനോടെ ചിത്രത്തിന്‍റെ പ്രഖ്യാപന പോസ്റ്റര്‍ പ്രശാന്ത് നീല്‍ പങ്കുവെച്ചു. ക്രൂര ഭാവത്തിലുള്ള ജൂനിയര്‍ എന്‍.ടി.ആറിന്‍റെ ചിത്രമാണ് പോസ്റ്ററില്‍. 2023 ഏപ്രിൽ മുതൽ എൻ.ടി.ആർ 31ന്‍റെ ചിത്രീകരണം ആരംഭിക്കും.

Advertising
Advertising

പ്രഭാസ് നായകനാവുന്ന 'സലാര്‍' ആണ് പ്രശാന്ത് നീലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന 'ബഗീര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നതും പ്രശാന്ത് നീല്‍ ആണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രവും നിര്‍മിക്കുന്നത്.

അതെ സമയം ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനവുമായി കെ.ജി.എഫ് ചാപ്റ്റര്‍ 2 തേരോട്ടം തുടരുകയാണ്. 1200 കോടി രൂപയിലധികമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്‍റെ സ്ഥാനം. 

Prashanth Neel and Junior NTR team up; First Look Poster of NTR 31st is out

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News