കെ.ജി.എഫ് സംവിധായകന്‍റെ പുതിയ ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിയും

രാധേ ശ്യാമിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് പ്രഭാസ് ഇക്കാര്യം അറിയിച്ചത്

Update: 2022-03-09 04:46 GMT

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സലാറില്‍ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ടെന്ന് നടന്‍ പ്രഭാസ്. താരത്തിന്‍റെ പുതിയ ചിത്രമായ രാധേ ശ്യാമിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് പ്രഭാസ് ഇക്കാര്യം അറിയിച്ചത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രഭാസ് ഒരു വയലന്‍റ് ക്യാരക്ടറെയാണ് അവതരിപ്പിക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്‍റെ സലാര്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പൃഥ്വിയും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ടെന്ന കാര്യം പ്രഭാസ് സ്ഥിരീകരിച്ചത്. ''പൃഥ്വിരാജ് സാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹം ചിത്രത്തിന്‍റെ ഭാഗമാകുന്നത് ഞങ്ങളുടെ ഭാഗ്യമാണ്. അഭിനയിക്കാന്‍ സമ്മതം മൂളിയതില്‍ സന്തോഷിക്കുന്നു'' പ്രഭാസ് മാധ്യമങ്ങളോട് പറഞ്ഞു. കെ.ജി.എഫിന്‍റെ വന്‍വിജയത്തിനു ശേഷം പ്രശാന്ത് ഒരുക്കുന്ന ചിത്രമാണ് സലാര്‍. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിക്കുന്ന സലാർ തെലുങ്കിലും കന്നഡയിലും ഒരേ സമയം ചിത്രീകരിക്കും. മറ്റു ഭാഷകളില്‍ ഡബ്ബ് ചെയ്തു ചിത്രം പുറത്തിറക്കും. 150 കോടിയിലാണ് ചിത്രം ഒരുങ്ങുനത്. കെ.ജി.എഫിനെപ്പോലെ രണ്ടു ഭാഗങ്ങളായിട്ടാണ് സലാര്‍ റിലീസ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തെ 2022 ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്. എന്തായാലും റിലീസ് മാറ്റിവയ്ക്കുമെന്നാണ് സൂചന. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News