50 കോടി ക്ലബില്‍ കടുവ; നന്ദി പറഞ്ഞ് പൃഥ്വിയും ഷാജി കൈലാസും

17 കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ആദ്യദിവസം തന്നെ മികച്ച കലക്ഷന്‍ നേടിയിരുന്നു

Update: 2022-08-01 09:39 GMT
Editor : Jaisy Thomas | By : Web Desk

50 കോടി ക്ലബില്‍ ഇടംനേടി പൃഥ്വിരാജിന്‍റെ കടുവ. പൃഥ്വിയും ഷാജി കൈലാസും തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കടുവയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് ഇരുവരും നന്ദി പറയുകയും ചെയ്തു.

സിംഹാസനത്തിന് ശേഷം പൃഥ്വിയും ഷാജി കൈലാസും ഒന്നിച്ച ചിത്രമാണ് കടുവ. ജൂലൈ 7നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 17 കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ആദ്യദിവസം തന്നെ മികച്ച കലക്ഷന്‍ നേടിയിരുന്നു. എട്ട് ദിവസങ്ങള്‍ക്ക് കൊണ്ട് കേരളത്തില്‍ നിന്നും 16.18 കോടി രൂപയാണ് നേടിയത്. കേരളത്തിനു പുറത്തുനിന്നും 1.83 കോടിയും സ്വന്തമാക്കി. വിദേശ കേന്ദ്രങ്ങളിൽ നിന്ന് 17.25 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. 35.26 കോടി രൂപയായിരുന്നു 8 ദിവസത്തെ വേള്‍ഡ് വൈഡ് കലക്ഷന്‍. 9 ദിവസം കൊണ്ട് 37.5 കോടിയും 13 ദിവസം കൊണ്ട് 40.05 കോടിയുടെ ചിത്രം നേടി.

Advertising
Advertising

Full View

പാലായില്‍ പ്ലാന്‍ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്‍റെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും ഏറ്റുമുട്ടലിന്‍റെ കഥയാണ് കടുവ. വിവേക് ഒബ്റോയിയാണ് ജോസഫ് ചാണ്ടിയായി അഭിനയിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതേസമയം ചിത്രം ആഗസ്ത് 4 മുതല്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News