രണ്ടാമൂഴവുമില്ല,ഇനിയൊരു ഊഴവുമില്ല; മരയ്ക്കാരോടെ എല്ലാം നിര്‍ത്തിയെന്ന് പ്രിയദര്‍ശന്‍

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിയന്‍

Update: 2023-03-29 05:59 GMT

പ്രിയദര്‍ശന്‍

കൊച്ചി: മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിനു ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് 'കൊറോണ പെപ്പേഴ്സ്'. ഷെയ്‍ന്‍ നിഗം,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രവുമായ ബന്ധപ്പെട്ട വാര്‍ത്താസമ്മളേനത്തില്‍ പ്രിയന്‍ നടത്തിയ രസകരമായ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍ ചാന്‍സുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിയന്‍. ''ഒരു ഇതുമില്ല, ഇനിയൊരു ഊഴവുമില്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരോടെ ഞാനെല്ലാം പരിപാടിയും നിര്‍ത്തി'' എന്നാണ് സംവിധായകന്‍ പറഞ്ഞത്. സിദ്ദിഖ് അടക്കമുള്ള താരങ്ങള്‍ ഇതുകേട്ട് ചിരിക്കുന്നതും കാണാം.

Advertising
Advertising

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. എന്നാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനു സാധിച്ചില്ല. മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ,സുനില്‍ ഷെട്ടി, പ്രഭു,മുകേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. 100 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ആറ് ദേശീയ പുരസ്കാരങ്ങള്‍ നേടിയിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News