'ഒരു കയ്യിൽ കല്യാണിയും മറുകയ്യിൽ മായയും'; 'ലോക' പോലെയാകട്ടെ 'തുടക്കവും'; മോഹൻലാലിന്‍റെ മകൾക്ക് ആശംസകളുമായി പ്രിയദര്‍ശൻ

അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്

Update: 2025-10-31 07:04 GMT

സിനിമയിലേക്ക് ചുവട് വയ്ക്കുന്ന മോഹൻലാലിന്‍റെ മകൾ വിസ്മയക്ക് ആശംസയുമായി സംവിധായകൻ പ്രിയദര്‍ശൻ. കല്യാണി പ്രിയദര്‍ശന് ലോക ലഭിച്ചതുപോലെ വിസ്മയക്ക് തുടക്കം മനോഹരമായൊരു തുടക്കമാകട്ടെ എന്ന് പ്രിയദര്‍ശൻ ആശംസിച്ചു.

പ്രിയദർശൻ പങ്കുവച്ച കുറിപ്പ്

‘‘ഈ രണ്ട് കുട്ടികളെയും എന്‍റെ കൈകളിൽ കൊണ്ടുനടന്നതാണ് ഞാൻ. ഒരു കയ്യിൽ കല്യാണിയും മറുകയ്യിൽ മായയും... അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ, ഇവർ രണ്ട് പേരും സിനിമയിലേക്ക് ചുവടുവയ്ക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. കല്യാണിക്ക് ‘ലോക’ ലഭിച്ചതുപോലെ, ‘മായയുടെ ‘തുടക്കം’ മനോഹരമായ ഒരു തുടക്കമാകട്ടെ. മായയെ ദൈവം അനുഗ്രഹിക്കട്ടെ.’’

Advertising
Advertising

വിസ്മയ അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു. മോഹൻലാൽ കുടുംബസമേതമാണ് പൂജക്ക് എത്തിയത്. ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. 2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആൻ്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ സിനിമയും. സഹോദരൻ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.ഈ വർഷം വളരെ സ്പെഷ്യലെന്നായിരുന്നു ഭാര്യ സുചിത്രയുടെ പ്രതികരണം.

നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകനും തുടക്കത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുത്തുകാരിയും ചിത്രകാരിയുമായ വിസ്മയയുടെ ആദ്യ സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News