പുതിയ അവതാരമായി പ്രഭാസ്: 'പ്രോജക്ട് കെ' ഫസ്റ്റ്ലുക്ക് പുറത്ത്

നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 2024 ജനുവരി 12ന് തീയേറ്ററുകളിലെത്തും.

Update: 2023-07-19 12:02 GMT

വൈജയന്തി മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പ്രോജക്ട് കെ' എന്ന ചിത്രത്തിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന സിനിമയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദീപികയുടെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ചിത്രം. ഈ പോപ്പ് കൾച്ചർ വേദിയിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേഷത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് ഈ സൈ - ഫൈ ചിത്രം. അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പതാനി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Advertising
Advertising

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്താണ് ചിത്രം നിർമിക്കുന്നത്. 2024 ജനുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News