'സല്യൂട്ട്' ഒ.ടി.ടി റിലീസില്‍ പ്രതിഷേധം; ദുൽഖർ സൽമാന് വിലക്കുമായി ഫിയോക്

ദുൽഖറിന്‍റെ നിര്‍മാണ കമ്പനിയായ വേഫെററിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന 'സല്യൂട്ട്' 18ന് സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്

Update: 2022-03-15 12:18 GMT
Editor : Shaheer | By : Web Desk

നടൻ ദുൽഖർ സൽമാന് വിലക്കുമായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദുൽഖറിന്റെ പുതിയ ചിത്രം 'സല്യൂട്ട്' ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി.

ദുൽഖറിന്‍റെ നിര്‍മാണ കമ്പനിയായ വേഫെററിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ താരം തന്നെയാണ് മുഖ്യവേഷത്തിലെത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ, ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്ന് ഫിയോക് ആരോപിക്കുന്നു.

ദുൽഖർ സൽമാന്റെ ചിത്രങ്ങളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. താരത്തിന്റെ ഇതരഭാഷ ചിത്രങ്ങളുമായും സഹകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Advertising
Advertising

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'. ചിത്രത്തില്‍ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക. അസ്‍ലം കെ പുരയിലാണ് ഛായാഗ്രാഹണം. 

Summary: Protest over Salute's OTT release; FEUOK bans Dulquer Salman

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News