കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാര്‍ അത്യാസന്ന നിലയില്‍

ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Update: 2021-10-29 09:39 GMT

കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ അവസ്ഥയിലാണ് പുനീത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുനീതിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്.

നിലവില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പുനീത് രാജ്‍കുമാറിന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതരില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പ് വൈകാതെ നല്‍കും. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനായ പുനീത് രാജ്‍കുമാര്‍ കന്നഡ ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള നായകനാണ്.

Advertising
Advertising
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News