കണ്ണു നിറച്ച് പുനീത് രാജ്‍കുമാറിന്‍റെ അവസാനചിത്രത്തിന്‍റെ ട്രയിലര്‍; അപ്പു ജീവിക്കുന്നത് ലക്ഷക്കണക്കിന് ഹൃദയങ്ങളിലെന്ന് പ്രധാനമന്ത്രി

പുനീതിന്‍റെ ഭാര്യ അശ്വിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രയിലര്‍ പങ്കുവച്ചത്

Update: 2022-10-10 05:58 GMT
Editor : Jaisy Thomas | By : Web Desk

അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്‍കുമാര്‍ അവസാനമായി അഭിനയിച്ച 'ഗന്ധഡ ഗുഡി' എന്ന ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. ഡോക്യുഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമോഘവര്‍ഷ ജെ.എസ് ആണ്. പുനീതിന്‍റെ ഭാര്യ അശ്വിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രയിലര്‍ പങ്കുവച്ചത്.


Full View

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രയിലര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്രയിലര്‍ പങ്കുവച്ചപ്പോൾ അശ്വിനി മോദിയെ ടാഗ് ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ട്രെയ്‌ലർ ട്വിറ്ററിൽ പങ്കുവെച്ചത്. "ലോകത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ് അപ്പു ജീവിക്കുന്നത്. പ്രതിഭയുടെ ധാരാളിത്തമുള്ള ഒരാള്‍, ഏറെ ഊര്‍ജ്ജമുള്ള, അസാമാന്യ കഴിവുകളുണ്ടായിരുന്ന ഒരാള്‍. ഗന്ധഡ ഗുഡി പ്രകൃതി മാതാവിനും കര്‍ണാടകത്തിന്‍റെ നൈസര്‍ഗിക സൗന്ദര്യത്തിനും പരിസ്ഥിതി പരിപാലനത്തിനുമുള്ള ആദരവാണ്. ഈ സംരംഭത്തിന് എന്‍റെ എല്ലാവിധ ആശംസകളും." മോദി ട്വീറ്റ് ചെയ്‌തു. പുനീതിന്‍റെ ഒന്നാം ചരമവാര്‍ഷികത്തിനു മുന്‍പ് ഒക്ടോബര്‍ 28ന് ചിത്രം റിലീസ് ചെയ്യും. 

Advertising
Advertising

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് 46കാരനായ പുനീത് ഹൃദയാഘാതം മൂലം അന്തരിക്കുന്നത്. ജെയിംസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News