100 രൂപക്ക് പെട്രോള്‍, ബാക്കി 600ന് ഹിമാലയം; വേറൊരു വൈബാണ് ജോ&ജോ

പുഴയരികത്ത് ദമ്മ് എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് മിലന്‍ വി.എസാണ്

Update: 2022-04-13 07:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിഖില വിമല്‍, നസ്‍ലന്‍, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി.ജോസ് ഒരുക്കുന്ന ജോ&ജോയിലെ പാട്ട് പുറത്തിറങ്ങി. പുഴയരികത്ത് ദമ്മ് എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് മിലന്‍ വി.എസാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗോവിന്ദ വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വളരെ രസകരമായിട്ടാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ജോമോന്‍റെയും കൂട്ടുകാരുടെയും വികൃതികളാണ് പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജോമോന്‍ ആന്‍ഡ് ജോമോള്‍ എന്നതിന്‍റെ ചുരുക്കപ്പേരാണ് ജോ ആന്‍ഡ് ജോ. ജോണി ആന്‍റണി, സ്മിനു സിജോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഹാരിസ് ദേശോം, ആദർശ് നാരായൺ, പി ബി അനീഷ്, അനുമോദ് ബോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അൾസർ ഷായാണ് നിർവഹിക്കുന്നത്. ചമന്‍ ചാക്കോ എഡിററിംഗും നിർവഹിക്കുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News